വധശ്രമക്കേസിലെ സാക്ഷിയുടെ വീടിനു നേരെ ആക്രമണം
തളിപ്പറമ്പ്: മുസ്‌ലിം ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത കേസില്‍ സാക്ഷിപറഞ്ഞ ബന്ധുവിന്റെ വീടിനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം.
ഇന്നലെയുണ്ടായ അക്രമത്തില്‍ വീടിന്റെ ജനാലകള്‍ കല്ലേറില്‍ തകരുകയും പുറത്ത് നിര്‍ത്തിയിട്ട കാറിന് കേടുപറ്റുകയും ചെയ്തു. 2009ല്‍ ചെനയന്നൂരിലെ മുസ്‌ലിം ലീഗ് നേതാവ് കെ.കെ മുഹമ്മദ്കുഞ്ഞി ഹാജിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇന്നലെ കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കാഞ്ഞിരങ്ങാട് ചെനയന്നൂര്‍ സ്വദേശികളായ 17 സി.പി.എമ്മുകാരെ ശിക്ഷിച്ചത്. മുഹമ്മദ്കുഞ്ഞി ഹാജിയുടെ സഹോദരി നഫീസയുടെ മകന്‍ ഹക്കിം ആയിരുന്നു കേസിലെ പ്രധാന സാക്ഷി. ഇന്നലെ പുലര്‍ച്ചെ 2.10ഓടെയാണ് ഹക്കിമിന്റെ കാഞ്ഞിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ വീട്ടിന് നേരെ നാലംഗസംഘം കല്ലേറ് നടത്തിയത്.
മൂന്ന് ജനല്‍ പാളികള്‍ കല്ലേറില്‍ തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട പുതിയ കാറിനും കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. നടന്നുവന്ന നാലംഗസംഘമാണ് കല്ലേറ് നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
പുറത്തെ ലൈറ്റിട്ടപ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെട്ടു. പൊലിസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."