വാഫി,വഫിയ്യ: 16 കോളജുകള്‍ക്ക് അഫിലിയേഷന്‍
വളാഞ്ചേരി(മലപ്പുറം): ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗില്‍ അംഗത്വമുള്ള കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്്‌ലാമിക് കോളജസിന്റെ അക്കാദമിക് കൗണ്‍സില്‍ യോഗം പുതുതായി 4 വാഫി കോളജുകള്‍ക്കും 12 വഫിയ്യ കോളജുകള്‍ക്കും അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ സി.ഐ.സിയോട് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 81 ആയി. ഇതില്‍ 49 എണ്ണം വാഫി കോളജുകളും 32 എണ്ണം വഫിയ്യ കോളജുകളുമാണ്.
പി.സി ഉസ്താദ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ്, അമ്പലക്കണ്ടി, കോഴിക്കോട്. സുബുലുല്‍ റഷാദ് വിമന്‍സ് കോളജ്, ഇരിങ്ങാട്ടിരി, മലപ്പുറം. ബീവിഖദീജ വിമന്‍സ് അക്കാദമി, ബല്ലാകടപ്പുറം, കാസര്‍കോട്. ഖദീജ ബിന്‍ത് ബുഖാരി വിമന്‍സ് കോളജ്, കൊരട്ടിക്കര, തൃശൂര്‍. തൈ്വബ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ ഗേള്‍സ്, വെണ്മനാട്, തൃശൂര്‍. അല്‍-ബസ്മ വിമന്‍സ് കോളജ്, ആലത്തിയൂര്‍, തിരൂര്‍, മലപ്പുറം. ഖിദ്മത് വിമന്‍സ് കോളജ്, എടക്കുളം, മലപ്പുറം. എം.ഐ.എം വിമന്‍സ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ്, വെളിമുക്ക്, മലപ്പുറം. മൗണ്ട് സീന വിമന്‍സ് അക്കാദമി, ഓണപ്പറമ്പ്, കണ്ണൂര്‍. ശിഹാബ് തങ്ങള്‍ എജ്യുക്കേഷനല്‍ അക്കാദമി, മാണിയൂര്‍, കണ്ണൂര്‍. വാദിനൂര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ ഗേള്‍സ്, വാണിമേല്‍, കോഴിക്കോട്. നൂറുല്‍ ഇസ്‌ലാം വിമന്‍സ് കോളജ് കുന്നുമ്മക്കര, കോഴിക്കോട്. ഉമ്മുല്‍ ഖുറാ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ ഗേള്‍സ് കലൂര്‍, എറണാകുളം. മാലിക് ഇബ്‌നു ദീനാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് കടവല്ലൂര്‍, തൃശ്ശൂര്‍. മദാരിജുസ്സുന്ന ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് കളന്‍തോട്, കോഴിക്കോട്. ദാറു തഖ്‌വാ ഇസ്‌ലാമിക് അക്കാദമി, അലനല്ലൂര്‍, പാലക്കാട് എന്നീ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം.
യോഗത്തില്‍ സൈദ് മുഹമ്മദ് നിസാമി, പ്രൊഫ. അബ്ദുല്‍ ഹക്കിം ഫൈസി ആദൃശ്ശേരി, മുഹമ്മദ് ഫൈസി അടിമാലി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഫൈസി വാഫി കക്കാട്, ഹുസൈന്‍ ഹാജി കോമ്പാറ, ഹബീബുല്ല ഫൈസി, ഡോ. താജുദ്ദീന്‍ വാഫി, റസാഖ് ഫൈസി വാഫി, ഡോ. ഹസന്‍ ശരീഫ് വാഫി, ഡോ. സലാഹുദ്ദീന്‍ വാഫി, ഡോ.അയ്യൂബ് വാഫി, അലി ഹുസൈന്‍ വാഫി, ഹാരിസ് അമീന്‍ വാഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."