വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ് സമ്പൂര്‍ണ ഇ-ഓഫിസാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജൂലൈ മാസത്തോടെ പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ് സമ്പൂര്‍ണമായും ഇ ഓഫിസാക്കി മാറ്റും. ഏപ്രില്‍ ഒന്ന് മുതല്‍ ഫയലുകളില്‍ അധികവും ഇ-ഓഫിസ് സംവിധാനത്തിന്റെ ഭാഗമാകും. ഇ സംവിധാനം നിലവില്‍ വരുന്നതോടെ ഫയലുകളുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരമാനമെടുക്കാന്‍ സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നേട്ടങ്ങളിലൂടെ മുന്നേറുന്ന സമയത്താണ് ആധുനികവല്‍കരണവും ശക്തമാക്കുന്നത്. ഇതൊരു ചരിത്ര നേട്ടമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ അച്ചടിച്ച് സ്‌കൂളുകളില്‍ എത്തിച്ചത് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."