HOME
DETAILS

നെടുമങ്ങാട് നഗരസഭാ ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം

  
backup
March 28 2018 | 04:03 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1

 


നെടുമങ്ങാട്: നഗരസഭയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖ വിക്രമന്‍ അവതരിപ്പിച്ചു.
നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ആര്‍.മധു, റഹിയാനത്ത് ബീവി, പി. ഹരികേഷന്‍ നായര്‍ മറ്റ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.ആര്‍ സുരേഷ്‌കുമാര്‍, കെ. ഗീതാ കുമാരി ഭരണപക്ഷ കൗണ്‍സിലര്‍മാരായ പി.ജി പ്രേമചന്ദ്രന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ വിട്ടു നിന്നു.
നെടുമങ്ങാട് നഗരസഭയുടെ ചരിത്രത്തിലെ മുപ്പത്താറാമത്തെയും നിലവിലെ കൗണ്‍സിലിന്റെ മൂന്നാമത്തെയും ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും.
മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പ് ഉള്‍പ്പടെ 91,35,22,142 രൂപ വരവും 83,30,17,597 രൂപ ചെലവും 80504545 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പൊതു വിഭാഗം വികസന ഫണ്ടില്‍ 88813000 രൂപയും പ്രത്യേക ഘടക പദ്ധതി വിഹിതമായി 24398000 രൂപയും പട്ടികവര്‍ഗ ഉപ പദ്ധതി വിഹിതമായി 1050000 രൂപയും മെയിന്റനന്‍സ് റോഡ് വിഹിതമായി 21531000 രൂപയും നോണ്‍ റോഡ് വിഹിതമായി 19100000 രൂപയും ധനകാര്യ കമ്മിഷന്റെ 89741000 രൂപയും കിഫ്ബിയില്‍ നിന്ന് 60000000 രൂപയും പി.എം.എ.വൈ വിഹിതമായി 180000000 രൂപയും എന്‍.യു.എല്‍.എം ലോകബാങ്ക് തൊഴിലുറപ്പ് പദ്ധതി എന്നിവക്കായി 50000000 രൂപയും കേന്ദ്രസംസ്ഥാന, എം.എല്‍.എ, എം.പി ഫണ്ടുകളില്‍ നിന്ന് 378889142 രൂപയും ചേര്‍ത്താണ് 913522142 രൂപ വരവ് പ്രതീക്ഷിക്കുന്നത്.
നഗരത്തില്‍ നെടുമങ്ങാട് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുവാന്‍ 1.26 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. നഗര ഗതാഗതത്തിനായി നീക്കിവച്ചിരിക്കുന്ന 13.33 കോടി രൂപയില്‍ 12.58 കോടിരൂപ നഗര പ്രദേശത്തെ 92 റോഡുകള്‍ നവീകരിക്കുന്നതിനായും ബാക്കി 75 ലക്ഷം രൂപ പട്ടികജാതി കോളനികളിലെ 13 റോഡുകള്‍ നവീകരിക്കുന്നതിനും വിനിയോഗിക്കും.
നെടുമങ്ങാട് ടൗണ്‍ എല്‍.പി.എസിനും ഇടനില യു.പി സ്‌കൂളിനും പുതിയ മന്ദിരം നിര്‍മിക്കുന്നതിന് 1.58 കോടി രൂപയും നഗരസഭാ പ്രദേശത്തെ നാല് ഹൈസ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയന്മാരെ നിയമിച്ച് ശമ്പളം നല്‍കുന്നതിന് 2.8 ലക്ഷം രൂപയും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് ലക്ഷം രൂപയും മാറ്റിവച്ചിട്ടുണ്ട്. നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 65. 45 ലക്ഷം രൂപ മാറ്റിവച്ച് ഷീ ലോഡ്ജ് നിര്‍മിക്കുന്നതും നടപ്പ് വര്‍ഷം തന്നെ നഗരത്തില്‍ ബഡ് സ്‌കൂള്‍ ആരംഭിക്കുന്നതും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ കമ്യൂണിറ്റി ഹാളുകളുടെ നവീകരണം അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം ജലസ്രോതസുകളുടെ സംരക്ഷണം ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ഗ്രീന്‍ പ്രോട്ടോകാള്‍ നടപ്പിലാക്കല്‍, ലൈഫ് മിഷന്‍, നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം, നെടുമങ്ങാട് മാര്‍ക്കറ്റിന്റെ ആധുനികവല്‍കരണം തേങ്ങ കൃഷി പ്രോത്സാഹനം, തരിശു ഭൂമിയില്‍ പാട്ടക്കൃഷി കര്‍ഷകര്‍ക്ക് ബോണസ് നല്‍കല്‍ നഗരസഭയിലെ 180 വീടുകളിലെ കൃഷിയോഗ്യമായ മുഴുവന്‍ സ്ഥലങ്ങളിലും ജൈവകൃഷി നടത്തുന്ന ഹരിത ഭവനം പദ്ധതി, ടൗണില്‍ പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍ കുടിവെള്ള പദ്ധതികള്‍ തുടങ്ങി ബ്രഹത്തായ അനവധി പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്.
നെടുമങ്ങാട് നഗരത്തിലെ വിവിധ റോഡുകളില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചതിന് ശേഷമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യം ഇത്തവണയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago