വെള്ളത്തൂവല്‍ സമരം: ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ചെറുതോണി: വെള്ളത്തൂവല്‍ വില്ലേജ് ഓഫീസിനു മുന്നിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലുമായി നടന്നു വരുന്ന ജനകീയസമരം അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഉടന്‍ ഇടാപെടാമെന്നും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായും എം പി വ്യക്തമാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. എച്ച് കുര്യനുമായും എം പി ചര്‍ച്ച നടത്തി.
മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മൂന്നാറിന്റെ കാര്യം മാത്രം ഹൈക്കോടതി പരാമര്‍ശിക്കെ സമീപത്തുള്ള എട്ട് വില്ലേജുകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മുന്‍ കളക്ടറുടെ നടപടി അങ്ങേയറ്റം ദുരുദ്ദേശപരമാണെന്ന് എം.പി ആരോപിച്ചു. ഏഴ് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശങ്കകളകറ്റാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു. തീരുമാനമുണ്ടാകുന്നതുവരെ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."