വെള്ളിയാമറ്റത്തെ ഗ്യാസ് പൊതുശ്മശാനം 31ന് നാടിന് സമര്‍പ്പിക്കും
ഇളംദേശം: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ ഇളംദേശത്ത് നിര്‍മാണം പൂര്‍ത്തിയായ ആധുനിക പൊതുശ്മശാനം 31 ന് വൈദ്യുതി മന്ത്രി എം.എം മണി നാടിന് സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍ അറിയിച്ചു. പ്രകൃതി സൗഹൃദമാക്കി പുനരുദ്ധരിച്ച് ശാസ്ത്രീയ സൗകര്യങ്ങളോടുകൂടി തയാറാക്കിയ ശ്മശാനം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. ഗ്യാസ് ഉപയോഗിച്ചുകൊണ്ട് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ശ്മശാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
1980 ല്‍ പഞ്ചായത്ത് ഭരണസമിതി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചത്. സമീപപഞ്ചതായത്തുകളിലെ ജനങ്ങള്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് നാല് മണിക്കൂറാണ് ശരാശരി ആവശ്യമായി വരുന്നത്. ഒരേസമയം എട്ട് ഗ്യാസ് സിലിണ്ടറുകള്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തനസമയം. ശനിയാഴ്ച പകല്‍ 12 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിന്‍, ഇടവെട്ടി, ആലക്കോട്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം, കുമാരമംഗലം, മുട്ടം, കുടയത്തൂര്‍, അറക്കുളം ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം പി അജിത്കുമാര്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ സിദ്ദിഖ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈസ് പ്രസിഡന്റ് വി.ജി മോഹനന്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി പി എം അബ്ദുള്‍ സമദ് റിപ്പോര്‍ട്ടും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."