ചിലിക്ക് തോല്‍വി; ഹോളണ്ടിന് ജയം
സാന്റിയാഗോ: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ ഹോളണ്ട് ജയം സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം സമനിലയില്‍ കുരുങ്ങി. എന്നാല്‍ നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ ചിലി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.
ഹോളണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പോളണ്ടിനെയാണ് വീഴ്ത്തിയത്. ജാന്സന്, വിജ്നാല്‍ഡം എന്നിവര്‍ ഹോളണ്ടിനായി സ്കോര്‍ ചെയ്തു. പോളണ്ടിന്റെ ഗോള്‍ ജെഡര്സെജിക്കിന്റെ വകയായിരുന്നു.
ഫിന്‍ലന്‍ഡിനെതിരേ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ബെല്‍ജിയം കളിത്തിലിറങ്ങിയത്. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ ഫിന്‍ലന്‍ഡ് എതിരാളികളെ ഞെട്ടിച്ചു. ഒരു ഗോളിന് മുന്നിലെത്താനും ഫിന്‍ലന്‍ഡിന് സാധിച്ചിരുന്നു. ഹമാലെയ്നെന് ആണ് ഫിന്‍ലന്‍ഡിന്റെ സ്കോറര്‍. എന്നാല്‍ 89ാം മിനുട്ടില്‍ ലുക്കാകു നേടിയ ഗോള്‍ ബെല്‍ജിയത്തിന് സമനില സമ്മാനിക്കുകയായിരുന്നു.
മെക്സിക്കോയ്ക്കെതിരേ ഒരു ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ചിലി ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം ജമൈക്കയോടും ചിലി തോല്‍വി വഴങ്ങിയിരുന്നു. ഹെര്‍ണാണ്ടസാണ് മെക്സിക്കോയുടെ വിജയ ഗോള്‍ നേടിയത്.
മറ്റു മത്സരങ്ങളില്‍ ഗ്വാട്ടിമല 1-1ന് വെനസ്വെലയെ സമനിലയില്‍ കുരുക്കിയപ്പോള്‍ അര്‍മേനിയ എതിരില്ലാത്ത നാലു ഗോളിന് എല്‍ സാല്‍വദോറിനെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."