മദ്റസ അദ്ധ്യാപകനെതിരെ മര്‍ദനം: പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന്
പൂച്ചാക്കല്‍: നെടുമങ്ങാട് ചുള്ളിമാനൂര്‍ ചാവറക്കോണ് മദ്റസ അദ്ധ്യാപകന് മൗലവി മുഹമ്മദ് ഷായെക്കെതിരെയുണ്ടായ ആക്രമണത്തില്‍ ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ മേഖലാ കമ്മിറ്റി യോഗം അപലപിച്ചു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ധ്യാപകര്‍ക്ക് നിര്‍ഭയമായി കൃത്യനിര്‍വഹണത്തിന് വഴിയൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ പറ്റി സംസാരിച്ചതിന്റെ പേരില്‍ ഫറൂഖ് കോളേജ് അധ്യാപകനെതിരെ കേസ് എടുത്തതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഡി കെ എല്‍ എം മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.കെ.അബ്ദുല്‍ ഹമീദ് മൗലവി അധ്യക്ഷത വഹിച്ചു. അബദുല്‍ കബീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എ.അബ്ദുല്‍ ലത്വീഫ് സഖാഫി, അബ്ദുല്‍ അസീസ് ബാഖവി, അഷ്റഫ് ബാഖവി, ഇ എച്ച് ഹുസൈന് മൗലവി, കെ.എം.മുഹമ്മദ് മൗലവി കെ.എസ് താജുദ്ധീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കുട്ടി റഷാദി സ്വാഗതവും ഫള്ലുര്റഹ് മാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."