കോര്‍പ്പറേഷന്‍ ഭരണത്തില്‍ സി.പി.ഐ - സി.പി.എം പോര്
തൃശൂര്‍: കോര്‍പ്പറേഷന്‍ ഭരണത്തില്‍ സി.പി.എം-സി.പി.ഐ പോര് പൊട്ടിത്തെറിയിലെത്തിച്ച് ബജറ്റ് യോഗം. ബജറ്റ് അവതരിപ്പിക്കേണ്ട ഡെപ്യൂട്ടി മേയര്‍ക്കു ബദലായി സമാന്തര ബജറ്റ് അവതരിപ്പിച്ച് മേയര്‍. ഡെപ്യൂട്ടി മേയര്‍ സി.പി.ഐക്കാരിയായ ബീന മുരളിയാണു ബജറ്റ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ ആമുഖ പ്രഭാഷണം നടത്തിയ മേയര്‍ അജിത ജയരാജന്‍ ബജറ്റിലെ പൂര്‍ണ്ണവിവരങ്ങളും അതിനപ്പുറവും അവതരിപ്പിച്ച ആമുഖപ്രഭാഷണം ബജറ്റ് പ്രഭാഷണം ആക്കുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഒന്നിച്ചെണീറ്റു നിന്നു യോഗം ബഹളമയമാക്കി.
ചരിത്രത്തിലാധ്യമായി മേയറും ഡെപ്യൂട്ടി മേയറുമായിരിക്കേ രണ്ടു വനിതകള്‍ തമ്മില്‍ ഇത്രയും തരംതാണ രാഷ്ട്രീയം അരങ്ങേറിയതു നഗരത്തിനാകെ അപമാനമാണെന്നു മുന്‍ മേയര്‍ രാജന്‍ പല്ലന്‍ പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്തവിധം ഫിനാന്‍സ് കമ്മിറ്റിയെ തള്ളി സമ്പൂര്‍ണ്ണ ബജറ്റാണു മേയര്‍ അവതരിപ്പിച്ചതെന്നു മുന്‍ ഡെപ്യൂട്ടി മേയര്‍ സുബിബാബു പറഞ്ഞു.
ധനകാര്യ കമ്മിറ്റി അംഗീകരിച്ച ബജറ്റ് തന്നെ വെട്ടിതിരുത്തി ചട്ടവിരുദ്ധമായി മേയര്‍ അട്ടിമറിച്ചുവെന്നു പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലും പറഞ്ഞു. സി.പി.എം, സി.പി.ഐ പോരാണ് ഇതിനു പിന്നിലെന്നും നിയമവിരുദ്ധമായ മേയറുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാനായില്ലെന്നും പ്രതിപക്ഷം ആക്ഷേപിച്ചു.
ബജറ്റു തയ്യാറാക്കലിനെ ചൊല്ലിതന്നെ മേയറും ഡെപ്യൂട്ടി മേയറും തമ്മിലുണ്ടായ രാഷ്ട്രീയ പോരും വിവാദമായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ യോഗത്തിലെ അരങ്ങേറ്റം. മേയറുടെ ആമുഖപ്രഭാഷണം മുക്കാല്‍ മണിക്കൂറെടുത്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ബജറ്റ് തന്നെ അവതരിപ്പിക്കാനാകാത്ത സാഹചര്യം ഉണ്ടായി. എന്നാല്‍ ഡെപ്യൂട്ടിമേയര്‍ ബീന മുരളി പ്രതിപക്ഷ വികാരത്തോടൊപ്പം ചേര്‍ന്നും പ്രതിപക്ഷം ഉന്നയിച്ചതെല്ലാം സത്യസന്ധമാണെന്നും താന്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തോടൊപ്പമുണ്ടെന്നും പറയുകയായിരുന്നു.
ആദ്യമായാണു താന്‍ ഡെപ്യൂട്ടിമേയറായത്. ബജറ്റ് അവതരിപ്പിക്കാനുള്ള ബാധ്യത ഡെപ്യൂട്ടി മേയര്‍ക്കു മാത്രമാണ്. തന്റെ ബാധ്യത നിര്‍വ്വഹിക്കാന്‍ സഹകരിക്കണമെന്നും ഡെപ്യൂട്ടി മേയര്‍ അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് പ്രതിപക്ഷം സ്വീകരിച്ചു.
ജില്ല ആശുപത്രിയിലെ മരണത്തെ ചൊല്ലി ബി.ജി.പി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ കുത്തിയിരിപ്പു സമരത്തിലായിരുന്നു. സി.പി.ഐക്കാരിയായ ഡെപ്യൂട്ടി മേയറും തള്ളി പറഞ്ഞ മേയര്‍ പിന്തുണ നഷ്ടപ്പെട്ടതായി കണക്കാക്കി തല്‍സ്ഥാനം രാജിവെക്കണമെന്നു മുന്‍മേയര്‍ രാജന്‍ പല്ലന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ശാന്തമായ അന്തരീക്ഷത്തില്‍ ഡെപ്യൂട്ടി മേയര്‍ ബജറ്റ് വായന ആരംഭിച്ചു. പ്രതിപക്ഷം കലാപക്കൊടി ഉയര്‍ത്തുകയും ഡെപ്യൂട്ടി മേയര്‍ തള്ളി പറയുകയും ചെയ്തിട്ടും മേയറോ സി.പി.എമ്മിലെ മറ്റു കൗണ്‍സിലര്‍മാരോ അതിനു പ്രതികരിക്കുകയോ വിശദീകരണം നല്‍കുകയോ ഉണ്ടായില്ല.
ഫ്രാന്‍സിസ് ചാലിശ്ശേരി, എ.പ്രസാദ്, ലാലി ജെയിംസ് തുടങ്ങിയവരും സംസാരിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ സദ്ഭരണത്തിലൂടെ നഗരത്തിന്റെ വികസനത്തിലും സേവനങ്ങളിലും വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുത്തതുമൂലം അഴിമതി തുടച്ചുനീക്കാനായെന്നും മേയര്‍ ആമുഖ പ്രഭാഷണത്തില്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."