HOME
DETAILS

ബ്ലൂ ഗ്രീന്‍ ആല്‍ഗ: ആശങ്കയകറ്റാതെ ജില്ലാ ഭരണകൂടം

  
backup
March 29 2018 | 02:03 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%97-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95


മുക്കം: ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും വ്യാപകമായി കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന പരിശോധനകള്‍ വഴിപാടാണെന്ന് ആക്ഷേപം. വിഷയത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയും കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി. ജോസും സ്വീകരിക്കുന്നത് വ്യത്യസ്ത നിലപാടുകള്‍. രണ്ട് ദിവസത്തിന്റെ വ്യത്യാസത്തിലാണ് മലപ്പുറം ജില്ലാ പരിധിയില്‍ ചാലിയാറിലും കോഴിക്കോട് ജില്ലാ പരിധിയില്‍ ഇരുവഴിഞ്ഞിയിലും ആല്‍ഗ കാണപ്പെട്ടത്. എന്നാല്‍ മലപ്പുറം ജില്ലാ ഭരണകൂടം ദ്രുതഗതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പുഴയിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യമടക്കം ആല്‍ഗ പടരാന്‍ കാരണമാകുമെന്ന തിരിച്ചറിവില്‍ അരീക്കോട് പഞ്ചായത്തിലെ മുഴുവന്‍ ഓടകളും തുറന്ന് പരിശോധന നടത്തിയിരുന്നു.
മുഴുവന്‍ കടകളിലേയും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കുകയും നിയമലംഘനം നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജില്ലയിലെ ജനപ്രതിനിധികളെ വിളിച്ചുചേര്‍ത്ത് ചാലിയാറിലെ മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന് മലപ്പുറം ജില്ലാ കലക്ടര്‍ നിര്‍ദേശവും നല്‍കി.
പുഴകളില്‍ ആല്‍ഗ പടരുന്നത് കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ഉറക്കം നടിക്കുന്നതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയാണെങ്കിലും തുടങ്ങിയിരുന്നു. എന്നാല്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച വിവിധ വകുപ്പുകള്‍ ഇതുവരെ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ നിക്ഷേപത്തെ കുറിച്ച് പറയുകയോ നടപടിയാവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
പുഴയോരത്തെ കൃഷിയിടങ്ങളിലെ രാസവളപ്രയോഗമാവാം ആല്‍ഗ പടരാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. അറവ് ശാല മാലിന്യം തള്ളുന്നതും വിവിധ കെട്ടിടങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നതും ശ്രദ്ധയില്‍പെടുത്തിയിട്ടും അത് പരിശോധിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ഡെപ്യൂട്ടി കലക്ടര്‍ അടക്കം തയാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇരുവഴിഞ്ഞിയിലും ചാലിയാറിലും വ്യാപകമായി കൈ യേറ്റവും പുഴ മലിനപ്പെടുത്തലും വര്‍ദ്ധിക്കുമ്പോള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിലപാട് വലിയ ആശങ്കയാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago