സാമൂഹ്യനീതി വകുപ്പ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കൈാല്ലം: ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയറില്‍ ബട്ടനമര്‍ത്തി മുന്നോട്ട് നീങ്ങുമ്പോള്‍ ഇതുവരെയില്ലാത്ത ആത്മവിശ്വാസമായിരുന്നു ഫാത്തിമയുടെ മുഖത്ത്.
മസിലുകള്‍ ചുരുങ്ങുന്ന രോഗത്തിന്റെ പ്രയാസങ്ങളെ കരുനാഗപ്പള്ളി സ്വദേശിയായ ആ പെണ്‍കുട്ടി മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വീല്‍ചെയറിന് പിന്നില്‍ കൂട്ടായി നിന്നത് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്. ഫാത്തിമക്കൊപ്പം സണ്ണിയും സന്തോഷും റജിലയുമൊക്കെ അതിജീവനത്തിന്റെ പ്രതീകങ്ങളായി.ഭിന്നശേഷിയുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി കൊല്ലം കലക്ട്രേറ്റില്‍ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആത്മവിശ്വാസം പകര്‍ന്ന നിമിഷങ്ങള്‍ സമ്മാനിച്ചത്.
നൂറ് ശതമാനം വൈകല്യമുള്ള കിടപ്പ് രോഗികളായ നാലു പേര്‍ക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയറുകള്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.
പൂര്‍ണ അന്ധരായ എട്ടു പേര്‍ക്ക് ടാക്കിങ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണുകളും നല്കി.
ജില്ലയിലെ ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ചടങ്ങില്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജയപ്രകാശ്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ്. സബീനാബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ എന്‍. ഷണ്മുഖദാസ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഗീതാകുമാരി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സിജുബെന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."