വറ്റിവരണ്ട് കണ്ണൂര്‍
കണ്ണൂര്‍: ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തവിധം കണ്ണൂരില്‍ വരള്‍ച്ച പിടിമുറുക്കുമ്പോള്‍ ആശ്വാസമേകാന്‍ ജില്ലയെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ വരള്‍ച്ചയെ നേരിടാന്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ രൂപീകരിക്കും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ നടത്തിയ പരിശോധനയില്‍ പഴശ്ശി ഡാമിലെ ജലനിരപ്പ് 24 മീറ്ററായി കുറഞ്ഞതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ജലനിരപ്പ് രേഖപ്പെടുത്തിയത് ഏപ്രില്‍ മാസത്തിലായിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വേനല്‍ കടുക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടതോടെയാണ് സര്‍ക്കാര്‍ ജില്ലയെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്. ജില്ലയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും എത്തുന്നത് പഴശ്ശി ഡാമിലെ ജലമായിരുന്നു.
ഇതും വറ്റുമെന്ന അവസ്ഥയായതോടെ ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ക്കാണ് ജില്ലാ ഭരണകൂടം മുന്‍ഗണന നല്‍കുന്നത്.
ജില്ലയിലെ അണക്കെട്ടുകളില്‍ കൂടുതല്‍ തടയണകള്‍, മലിനമായ ജലാശയങ്ങള്‍ ശുദ്ധീകരിക്കാനുള്ള നടപടികള്‍, കൂടുതല്‍ സ്ഥലങ്ങളില്‍ ജലവിതരണം, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കൃത്യമായ എത്തിക്കുന്നതിനുള്ള കുടിവെള്ള പദ്ധതി തുടങ്ങിയവ നടപ്പിലാക്കുമെന്നാണ് സൂചന.കണ്ണൂരിനു പുറമേ കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി ജില്ലകളെയാണ് വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."