ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല: പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍
കൊപ്പം: ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥക്കെതിരേ പ്രതിഷേധവുമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ വിളയൂര്‍ പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധവുമായെത്തി.
ഗവണ്‍മെന്റ് അനുവദിച്ച സ്‌കോളര്‍ഷിപ്പ് തുകക്കായി പഞ്ചായത്ത് ഓഫിസില്‍ എത്തിയ ഇവരോട് അനുകൂലമായൊരു മറുപടി പോലും ബന്ധപ്പെട്ടവരുടെ അടുത്ത് നിന്നുമുണ്ടായില്ല എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ 2016, 2017 വര്‍ഷങ്ങളില്‍ ഇവര്‍ക്ക് ലഭിക്കേണ്ട തുകയുടെ അന്‍പത് ശതമാനം മാത്രമാണെത്രെ പഞ്ചായത്തിന് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള തുക ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ അനുവദിച്ചാല്‍ മാത്രമേ മുഴുവന്‍ തുകയും വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ എന്നാണ് ബന്ധപെട്ടവര്‍ പറയുന്നത്. ഇത് എന്ന് ലഭിക്കുമെന്നോ മറ്റ് വിവരങ്ങളോ അപക്ഷകരോട് ഇവര്‍ വെളിപ്പെടുത്തിയിട്ടുമില്ല.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മന്ത്രിക്കും കലക്ടര്‍ക്കും നല്‍കിയ അപേക്ഷകള്‍ക്കും യാതൊരു തീര്‍പ്പും നടക്കാത്തതിനാലാണ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ എത്തിയത്. പഞ്ചായത്തിലെ ഭിന്നശേഷിക്കാരെ പഞ്ചായത്തധികൃതര്‍ വഞ്ചിച്ചതായും ഇവര്‍ക്കുള്ള ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചു. ഒരേ ശതമാനം അംഗവൈകല്യമുള്ളവര്‍ക്ക് പല രീതിയിലാണ് തുകകള്‍ കൈമാറുന്നതെന്നും അംഗപരിമിതര്‍ക്ക് വേണ്ടി വിളിച്ച പ്രത്യേക ഗ്രമാസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും ആനുകൂല്യങ്ങള്‍ ചോദിക്കുന്നവരോട് നിങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. അതേ സമയം ഈ വിഷയത്തില്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരപാകതയും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്
ഗ്രാമപഞ്ചായത്ത് അന്‍പത് ശതമാനവും ജില്ലാ ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്ന് ഇരുപത്തിയഞ്ച് ശതമാനവും ലഭ്യമാക്കേണ്ട പദ്ധതിയാണിത്. ഇതില്‍ ഗ്രാമപഞ്ചായത്ത് വിഹിതം ആകെയുള്ള നല്‍പ്പത്തിയെട്ട് അപേക്ഷകര്‍ക്കും നല്‍കിയതായും ബാക്കി വിഹിതം ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുമെന്നും ഇതില്‍ ജില്ലാ വിഹിതം കഴിഞ്ഞ ദിവസം ലഭ്യമായതായും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതുവരെയുംഒരു വിഹിതവും ലഭിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."