നിര്‍മാണ നിയന്ത്രണം; മന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ഡി.സി.സി പ്രസിഡന്റ്
കട്ടപ്പന: നിര്‍മാണ നിയന്ത്രണം നിലനില്‍ക്കുന്ന എട്ട് വില്ലേജുകളില്‍ വീടു പണിയാനും അറ്റകുറ്റപ്പണി നടത്താനും എന്‍.ഒ.സി നല്‍കാന്‍ തടസമില്ലെന്നു റവന്യു മന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പത്രസമ്മെളനത്തില്‍ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മന്ത്രി നല്‍കിയ മറുപടിയിലാണ് ഇങ്ങനെ അവകാശപ്പെട്ടത്. മേഖലയിലെ കര്‍ഷകര്‍ എന്‍.ഒ.സിക്കു വേണ്ടി മാസങ്ങളായി വില്ലേജ്, താലൂക്ക്, ആര്‍.ഡി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇതേസമയം സ്വകാര്യ മൊബൈല്‍ കമ്പനിക്കു ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. മുന്‍ കലക്ടറുടെ ഉത്തരവ് തിരുത്താന്‍ സര്‍ക്കാരിനു അധികാരമില്ലേയെന്നു ഇബ്രാഹിംകുട്ടി കല്ലാര്‍ ചോദിച്ചു.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ വഴി ഏതെങ്കിലും സ്ഥലത്തിന്റെ തര്‍ക്കം തീര്‍പ്പാക്കുകയോ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ പിരിച്ചുവിടുകയോ, മൂന്നാറിനു മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്തുകയോ ചെയ്യണം. എട്ടു വില്ലേജുകളില്‍ നടന്നുവരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണം. സര്‍വകക്ഷി യോഗം ചേര്‍ന്ന് ട്രൈബ്യൂണലിന്റെ അധികാര പരിധി പരിമിതപ്പെടുത്തണം. വാഹനജാഥ നടത്തി ഉത്തരവാദിത്വത്തില്‍ നിന്നു ഒളിച്ചോടുന്ന സി.പി.എം, ഉത്തരവാദിത്വം യു.ഡി.എഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."