നിര്‍മാണത്തിലെ അപാകത: ഉപയോഗശൂന്യമായ ചെക്കുഡാമില്‍ വെള്ളമൊഴിച്ചു പ്രതിഷേധം
പാലാ: നിര്‍മ്മാണത്തിലെ അപാകതമൂലം ഉപയോഗ ശൂന്യമായ ചെക്കുഡാമില്‍ വെള്ളമൊഴിച്ചു പ്രതിഷേധിച്ചു. 53 ലക്ഷം രൂപ മുടക്കി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഇടപ്പാടി ചെക്കു ഡാമിനാണ് ഈ ദുരവസ്ഥ. പ്രതിഷേധം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു.
ചെക്കുഡാം നിര്‍മ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബേബി ആനപ്പാറ അധ്യക്ഷത വഹിച്ചു.സാംജി പഴേപറമ്പില്‍, ബൈജു ഇടത്തൊട്ടി, ജോഷി കുളത്തുങ്കല്‍, മധു അള്ളുങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
വേനല്‍ ആരംഭിക്കുന്നതിനു മുമ്പേ ചെക്കുഡാമില്‍ വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. ഇടപ്പാടി തോടിന്റെ ഇരുകരകളിലായി താമസിക്കുന്ന 500ല്‍ പരം കുടുംബങ്ങള്‍ക്കും ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിനും ഗുണകമാകേണ്ട ചെക്കുഡാമിനാണ് ഈ ദുരവസ്ഥ. 2.10 മീറ്റര്‍ ഉയരമുള്ള ചെക്കുഡാമില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതേസമയം ഒന്നര കിലോമീറ്റര്‍ താഴെയുള്ള കളരിയാമ്മാക്കല് ചെക്കുഡാമിലെ വെള്ളം ഈ ചെക്കുഡാമിന്റെ മുന്നില്വരെയുണ്ട്. ഇതിനെതിരെ പരാതികള്‍ കൊടുത്തിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.
നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ചെലവായ തുക ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും കോണ്‍ട്രാക്ടറില്‍നിന്നും ഈടാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിക്കുംവരെ സമര പരിപാടികള്‍ തുടരുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."