ജിദ്ദയടക്കം വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റ്
ജിദ്ദ: സഊദി അറേബ്യയില്‍ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റ്.
ബുധനാഴ്ച വൈകുന്നേരം മുതലാണ് ജിദ്ദ അടക്കമുള്ള മേഖലയില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നിരവധി പേര് ചികിത്സ തേടി ആശുപത്രയിലെത്തിയതായി ജിദ്ദ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുഴുവന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും അടിയന്തിര ചികിത്സക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മക്ക, മദീന, തബൂക്ക്, ഹായില്‍, അല്‍ ജൗഫ്, റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും വൈകുന്നേരം ആറു വരെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയുളള കാറ്റ് അന്തരീക്ഷത്തെ പൊടിപടലം കൊണ്ട് മൂടും. ഇത് ദൂരക്കാഴ്ച ഇല്ലാതാക്കും.
ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥപരിസ്ഥിതി സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
അടുത്ത രണ്ടു ദിവസത്തിനകം ഉത്തരപശ്ചിമ പ്രവിശ്യകളിലും റിയാദ്, ദമ്മാം എന്നിവിടങ്ങളിലും ശീതകാലാവസ്ഥ അനുഭവപ്പെടും.
ഒരാഴ്ച കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥപരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."