HOME
DETAILS
MAL
എല്ലായിടത്തും ചോര്‍ച്ചയാണല്ലോ, കാവല്ക്കാരന് ദുര്ബലന്; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
backup
March 30 2018 | 01:03 AM
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകള്‍? വിവര ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, സി.ബി.എസ്.ഇ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തിയതി ചോര്‍ച്ച. സകലയിടത്തും ചോര്‍ച്ച, ഇതിന്റെയെല്ലാം കാവല്ക്കാരനാവട്ടെ ദുര്‍ബലനും. മോദി സര്‍ക്കാരിന് ഒരൊറ്റക്കൊല്ലം കൂടിയെന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസം. ഫേസ്ബുക്കിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. കൂടാതെ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ തിയതി, സി.ബി.എസ്.ഇ പത്താം ക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സിന്റെയും പേപ്പര്‍ ചോര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."