സഊദി വ്യോമപാതയിലൂടെ എയര്‍ ഇന്ത്യാ സര്‍വിസ് ഇസ്റാഈല്‍ എയര്‍ലൈന്‍സ് നിയമ നടപടിക്ക്
ജിദ്ദ: സഊദി വ്യോമപാതയിലൂടെയുള്ള എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-ടെല്‍ അവീവ് വിമാന സര്വിസിനെതിരേ ഇസ്റാഈല്‍ എയര്‍ലൈന്‍സ് നിയമ നടപടിക്ക്. എയര്‍ ഇന്ത്യക്കെതിരേ അവര്‍ ഇസ്റാഈല്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച അടയന്തര പരാതി നല്കി.
എയര്‍ ഇന്ത്യ, ഇസ്റാഈല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗത മന്ത്രി, ഇസ്റാഈല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമ നടപടി സ്വീകരിക്കുന്നത്. എയര്‍ ഇന്ത്യക്ക് സഊദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്റാഈല്‍ സര്‍ക്കാരിന്റേത്.
ദേശീയ വ്യോമയാന സര്‍വിസിനോടുള്ള ഉത്തരവാദിത്തം ഇസ്റാഈല്‍ ലംഘിക്കുകയാണെന്ന് ഇസ്റാഈല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ ഗൊനെന്‍ യൂസിഷ്കിന്‍ പറഞ്ഞു.
മാര്‍ച്ച് 22നാണ് സഊദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വിസ് നടത്തിയത്. ഇസ്റാഈലിലേക്കുള്ള വിമാനങ്ങള്‍ക്ക് സഊദി വ്യോമപാത തുറന്നുകൊടുത്തത് വലിയ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."