'ഇന്ത്യ സ്‌കില്‍സ് കേരള 2018' ജില്ലാതല മത്സരങ്ങള്‍ ഏപ്രില്‍ മൂന്നിന് തുടങ്ങും
തിരുവനന്തപുരം: തൊഴില്‍വകുപ്പിന്റെ കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കില്‍സ് കേരള 2018' ന്റെ ജില്ലാതല മത്സരങ്ങള്‍ ഏപ്രില്‍ 3,4,5 തിയതികളില്‍ നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ മേഖലയിലെ റെസ്റ്റോറന്റ് ആന്‍ഡ് സര്‍വ്വീസ് നൈപുണ്യ മത്സരം കൊല്ലം ബി.ടി.സി യില്‍ വച്ചാണ് നടക്കുക. കൂടാതെ കോട്ടയം, എറണാകുളം ഇടുക്കി പാലക്കാട് എന്നിവിടങ്ങളിലെ റെസ്റ്റോറന്റ് ആന്‍ഡ് സര്‍വീസ് നൈപുണ്യ മത്സരങ്ങള്‍ പള്ളിക്കത്തോട് കേന്ദ്രത്തിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കേന്ദ്രങ്ങളിലെ റെസ്റ്റോറന്റ് ആന്‍ഡ് സര്‍വീസ് നൈപുണ്യ മത്സരങ്ങള്‍ കല്‍പറ്റ മത്സര കേന്ദ്രത്തിലുമായിരിക്കും നടക്കുക. ജില്ലാതല മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ംംം.ശിറശമസെശഹഹസെലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. എല്ലാ മത്സരാര്‍ഥികളും ഉദ്ഘാടന ദിവസമായ മൂന്നാം തിയതി ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള മത്സര കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. ജില്ലാതല ഉദ്ഘാടനം അതത് ജില്ലകളില്‍ ഏപ്രില്‍ മൂന്നിന് നടക്കും.
ഹാള്‍ടിക്കറ്റ്, മത്സരങ്ങള്‍ എന്നിവയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് ംംം.ശിറശമസെശഹഹസെലൃമഹമ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 04712735949,8547878783, 9633061773. ഒന്നാം സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനാര്‍ഹര്‍ക്ക് അമ്പതിനായിരം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."