എസ്.എം.എഫ് സ്വദേശി ദര്‍സ് വാര്‍ഷിക പരീക്ഷ
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന സ്വദേശി ദര്‍സ് 2017-18 അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ 25, 26 തിയതികളില്‍ നടക്കും. നിശ്ചയിക്കപ്പെട്ട സെന്ററുകളില്‍ നിന്ന് ഏപ്രില്‍ 24ന് ചോദ്യപേപ്പര്‍ വിതരണവും നടക്കും.
സെന്ററുകള്‍: കാസര്‍കോട് എസ്.എം.എഫ് ജില്ലാ ഓഫിസ്, കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, ദാറുല്‍ഹുദാ ചെമ്മാട്, പെരിന്തല്‍മണ്ണ വലിയ ജുമാമസ്ജിദ്, മഞ്ചേരി മേലാക്കം ജുമാമസ്ജിദ്, മലപ്പുറം സുന്നി മഹല്‍, എടപ്പാള്‍ ദാറുല്‍ ഹിദായ, തൃശൂര്‍ സുപ്രഭാതം ഓഫിസ്. സ്വദേശി ദര്‍സ് സംവിധാനത്തിന് പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ട്. വെക്കേഷന്‍ സമയത്ത് ദര്‍സ് തുടങ്ങാനാഗ്രഹിക്കുന്ന മഹല്ല് ഭാരവാഹികള്‍ ബന്ധപ്പെടണമെന്നും എസ്.എം.എഫ് സ്റ്റേറ്റ് ഓഫിസില്‍ നിന്ന് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 9961108143, 9446714971, 8606885003.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."