HOME
DETAILS

ദേശീയ പണിമുടക്ക്: പ്രചാരണ ജാഥകള്‍ നാളെ

  
backup
March 30, 2018 | 4:30 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0

 

കണ്ണൂര്‍: സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഏപ്രില്‍ രണ്ടിന് നടക്കുന്ന പണിമുടക്കിന്റെ പ്രചാരണാര്‍ഥം ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 18 മേഖലകളെ അടിസ്ഥാനപ്പെടുത്തി നാളെ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കും. 18 ജാഥകള്‍ 200 കേന്ദ്രങ്ങളില്‍ പണിമുടക്കിനാധാരമായ കാര്യങ്ങള്‍ വിശദീകരിക്കും. ഏപ്രില്‍ ഒന്നിന് പ്രാദേശികമായി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. രണ്ടിന് പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും പ്രധാന കേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തും. മുഴുവന്‍ തൊഴിലാളികളും പണിമുടക്കണമെന്നും വാഹനങ്ങള്‍ റോഡിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും മുഴുവന്‍ ആളുകളും പ്രതിഷേധത്തില്‍ പങ്കാളികളാവണമെന്നും സംയുക്തസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍, ആശുപത്രി, ശുദ്ധജലവിതരണം, വിവാഹം, പാല്‍ വിതരണം എന്നിവരെ പണിമുടക്കില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍, എസ്.ടി.യു നേതാവ് എം.എ കരീം, എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍, സംയുക്ത സമിതി ചെയര്‍മാന്‍ വി.വി ശശീന്ദ്രന്‍, കണ്‍വീനര്‍ കെ. മനോഹരന്‍, കെ. ബാലകൃഷ്ണന്‍, എം.കെ ജയരാജ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago