വൃദ്ധയ്ക്ക് റേഷന്‍ നിഷേധിച്ച് കടയുടമയുടെ ക്രൂരത
പള്ളുരുത്തി: വയോധികയ്ക്ക് റേഷനരി നിഷേധിച്ചതായി പരാതി. കണ്ണമാലി ഏഴു തൈക്കല്‍ വീട്ടില്‍ റോസിയാണ് പരാതിക്കാരി. കണ്ണമാലി 71 -ാം നമ്പര്‍ കടയുടമയാണ് റേഷന്‍ നിഷേധിച്ചത്. ആരും തുണയില്ലാതെ ജീവിക്കുന്ന റോസിക്ക് ആകെ ലഭിക്കുന്നത് പ്രതിമാസം ലഭിക്കുന്ന രണ്ട് കിലോ റേഷനരിയാണ്. രോഗബാധിതയായ ഇവര്‍ അയല്‍വാസിയുടെ പക്കല്‍ കാര്‍ഡ് നല്‍കിയാണ് റേഷന്‍ വാങ്ങാന്‍ വിട്ടത്. എന്നാല്‍ കാര്‍ഡുടമ നേരില്‍ വരണമെന്ന് കടയുടമ വാശി പിടിച്ചു. പരസഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത റോസി നിസഹായാവസ്ഥയിലാണ്.
മാസാദ്യം റേഷന്‍ വാങ്ങാന്‍ ചെന്നാല്‍ മാസാവസാന ആഴ്ച വരാന്‍ പറയും. ഈ കടയുടമയുടെ രീതി ഇതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ കടയുടമക്കെതിരേ ഇവര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ ഇടപെട്ട ഡി.എസ്.ഒ ഇവര്‍ക്ക് നിഷേധിക്കപ്പെട്ട റേഷന്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും റേഷന്‍ കടയുടമ ഇതുംപാലിക്കാന്‍ തയാറായില്ല. സംസ്ഥാന ഭക്ഷ്യമന്ത്രിക്ക് വയോധിക പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം വയോധികക്ക് റേഷന്‍ നിഷേധിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ വൈക്കം രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."