പൊതുപണിമുടക്ക് വിജയിപ്പിക്കും: ഐക്യ ട്രേഡ് യൂണിയന്‍
ചെറുതോണി: തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടിനു രാത്രി ഏഴുവരെ ദേശീയതലത്തില്‍ നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ ചെറുതോണി രാജീവ് ഭവനില്‍ ചേര്‍ന്ന ഐക്യ ട്രേഡ് യൂണിയന്‍ ഇടുക്കി മേഖല കമ്മറ്റിയോഗം തീരുമാനിച്ചു.31-ന് വൈകുന്നേരം അഞ്ചിന് ചെറുതോണി, കഞ്ഞിക്കുഴി, മുരിക്കാശേരി, തങ്കമണി കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ഐഎന്‍ടിയുസി സംഘടനസമിതി അംഗം എ.പി. ഉസ്മാന്‍ ഉദ്ഘാടനംചെയ്ത യോഗത്തില്‍ എഐടിയുസി ജില്ലാ വൈസ്പ്രസിഡന്റ് എം.കെ. പ്രിയന്‍ അധ്യക്ഷതവഹിച്ചു. സിഐടിയു മേഖല ഭാരവാഹികളായ കെ.ഐ. അലി, ജി. നാരായണന്‍ നായര്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ജോര്‍ജ് അമ്പഴം, കെ.എം. ജലാലുദീന്‍, എസ്. രാജീവ്, എന്‍. പുരുഷോത്തമന്‍, പി.സി. ജോസഫ്, ശശി കണ്യാലി, ഇ.പി. അശോകന്‍, ജോബി ജോര്‍ജ്, ഇ.പി. നാസര്‍, വി.കെ. ലീല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."