'ഞാന്‍ മരിച്ച അവസ്ഥയില്‍ '
കാസര്‍കോട്: വിദ്യാര്‍ഥികളെ തന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതെന്നും ഇത്തരത്തിലുള്ള അവഹേളനം വല്ലാതെ മനസിനെ നോവിച്ചുവെന്നും, സംഭവത്തിന് ശേഷം മാനസിക പ്രയാസം മാറിയിട്ടില്ലെന്നും മരിച്ച അവസ്ഥയിലാണ് താനെന്നും നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജ സുപ്രഭാതത്തോട് പ്രതികരിച്ചു. കോളജില്‍ എസ്.എഫ്.ഐ എന്ന ഒരൊറ്റ സംഘടനയേ പ്രവര്‍ത്തിക്കുന്നുള്ളൂ. പടക്കം പൊട്ടിക്കുന്ന വിഡിയോയിലുള്ള കുട്ടികളും എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അവര്‍ പറഞ്ഞു.
മാനേജ്‌മെന്റ് നല്‍കുന്ന യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് പടക്കം പൊട്ടിക്കുന്നത് കേട്ട് പരിപാടി നടക്കുന്ന ഹാളില്‍ നിന്ന് പുറത്തിറങ്ങിയത്. അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിച്ചപ്പോഴാണ് പ്രിന്‍സിപ്പല്‍ വിരമിക്കുന്നതിന്റെ സന്തോഷത്തില്‍ പടക്കം പൊട്ടിക്കുന്നതാണെന്ന് പറഞ്ഞത്. കോളജില്‍ ഒരു അധ്യാപികയുടെ കടമ മാത്രമേ ചെയ്തിട്ടുളളൂ. 40 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ ഇത്രയും വേദനിപ്പിച്ച ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."