ഡി.എച്ച്.ആര്‍.എം ജില്ലാ സമ്മേളനം നാളെ കാസര്‍കോട്ട്
കാസര്‍കോട്: ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആര്‍.എം) ജില്ലാ സമ്മേളനം നാളെ കറന്തക്കാട് ബിന്ദു ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്നിനു നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ഡി.എച്ച്.ആര്‍.എം സംസ്ഥാന സെക്രട്ടറി ദീപു മയ്യനാട് അധ്യക്ഷനാവും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ മുഖ്യാതിഥിയാവും. ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍പെഴ്‌സണ്‍ സലീന പ്രക്കാനം പ്രഭാഷണം നടത്തും.
10 വര്‍ഷം മുന്‍പു രൂപീകരിച്ച ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റി (ഡി.എച്ച്.ആര്‍.എം)നെ തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് ഇടതുപക്ഷമാണെന്ന് സംസ്ഥാന ചെയര്‍പെഴ്‌സണ്‍ സലീന പ്രക്കാനം പറഞ്ഞു. ദലിതരുടെ ക്ഷേമപ്രവര്‍ത്തനത്തിനും ജോലി ചെയ്തു ജീവിക്കുന്നതിനു കൃഷി ഭൂമി ദലിതര്‍ക്കു പതിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്.ആര്‍.എമ്മിനെ തിവ്രവാദ ബന്ധമാരോപിച്ച് ഇല്ലായ്മ ചെയ്യാനാണ് സി.പി.എം അടക്കമുള്ള ഇടതുപക്ഷം ശ്രമിച്ചത്. ഡി.എച്ച്.ആര്‍.എം തീവ്രവാദ പ്രസ്ഥാനമല്ല, പക്ഷെ ദലിതരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനാല്‍ ആശയം അതിതീവ്രമാണെന്നും സലീന പ്രക്കാനം കൂട്ടിച്ചേര്‍ത്തു. സംഘടനക്ക് 11 വയസ് തികയുമ്പോള്‍ ഇത്രയും കാലത്തിനിടയിലെ കേരള ഭരണകൂടങ്ങളുടെ സമീപനത്തില്‍ മോശം സമീപനം ഇടതുപക്ഷ ഭരണകൂടങ്ങളില്‍ നിന്ന് തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സലീന പ്രക്കാനം, സംസ്ഥാന സെക്രട്ടറി ദീപു മയ്യനാട്, ജില്ലാ കണ്‍വീനര്‍ ജയന്‍ കാസര്‍കോട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."