HOME
DETAILS

റെക്കോര്‍ഡ് വില്‍പനയുമായി സരസ് മേള

  
backup
March 31 2018 | 05:03 AM

%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be

 

പട്ടാമ്പി: പട്ടാമ്പിയില്‍ നടക്കുന്ന സരസ് മേളയില്‍ ആദ്യ രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോള്‍ റെക്കോര്‍ഡ് വില്‍പന. ആദ്യ ദിനത്തില്‍ മേളയിലെ എല്ലാ സ്റ്റാളുകളിലും വില്‍പ്പന നടന്നു. ഉദ്ഘാടന ദിവസം തന്നെ മേളയിലെ സ്റ്റാളുകള്‍ കാണാനായി ആയിരക്കരണക്കിന് ജനനങ്ങളാണ് സരസ് മേളയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയിലെ ഇരുപത്തിയൊന്‍പത് സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറ്റി നാല്‍പ്പത് സ്റ്റാളുകളാണ് സരസ് മേളയില്‍ പ്രദര്‍ശന വിപണനത്തിനായി എത്തിയിട്ടുളളത്.
വിവിധയിനം തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ചെരുപ്പുകള്‍ ,ബാഗുകള്‍ തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങളാണ് സരസ് മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുളളത്. സരസ് മേളയിലെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ കഴിഞ്ഞാന്‍ നേരെ പോകുന്നത് കുടുംബശ്രീ ഫുഡ് കോര്‍ട്ടിലേക്കാണ്. കൊതിയൂറും വിഭവങ്ങളുമായി ഉദ്ഘാടന ദിവസം വൈകിട്ട് മാത്രം തുറന്ന് പ്രവര്‍ത്തിച്ച ഫുഡ്‌കോര്‍ട്ടില്‍ ഒരു ലക്ഷത്തോളം രൂപക്കാണ് വില്‍പ്പന നടന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വ്യത്യസ്ത ഭക്ഷണങ്ങളും, ലക്ഷദ്വീപ് സ്‌പെഷലും കേരളത്തിലെ വ്യത്യസ്തമാര്‍ന്ന ഭക്ഷണങ്ങളും ഫുഡ് കോര്‍ട്ടിലുണ്ട്. ഇരുപത്തിരണ്ട് സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടില്‍ ഉളളത്. ഇതില്‍ പകുതി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്ഷണശാലകളാണ്.
ചത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് ഭക്ഷണ രുചികള്‍ക്കൊപ്പം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുളള വിഭവങ്ങളും ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്. രാമശ്ശേരി ഇഡലി, ചട്ടിപത്തിരി, ഇറച്ചിപത്തിരി, ഉന്നക്കായ, ചെമ്മീന്‍ ബിരിയാണി, തലശ്ശേരി ദം ബിരിയാണി, മീന്‍ ബിരിയാണി, കപ്പയും തലക്കറിയും, കരിമീന്‍ പൊളളിച്ചത്, മത്തി,അയില പൊരിച്ചത്, നെയ്പത്തിരി, ആട്ടപൊറോട്ട, ചിക്കന്‍സുക്ക, മലബാറി ചിക്കന്‍കറി, കല്ലുമ്മക്കായ, ചിക്കന്‍ ബര്‍ഗര്‍, ചിക്കന്‍ ചട്ടിപത്തിരി, കരിങ്കോഴി, മുമൂസ് ചിക്കന്‍, പുട്ടുകളുടെ വൈവിദ്യമായ ചിക്കന്‍, ബീഫ്, ചോളം, ചെമ്പ പുട്ടുകള്‍, ചെമ്മീന്‍ അട, ചിക്കന്‍ അട, കപ്പബിരിയാണി, കപ്പ ചമന്തി, കാരറ്റ് പായസം, പഞ്ചരത്‌ന പായസം, ചാമയരി പായസം, ആവിയില്‍ വേവിക്കുന്ന പലഹാരങ്ങള്‍, മലബാര്‍ പലഹാരങ്ങള്‍, കായല്‍ വിഭവങ്ങള്‍, ചായ,ചുക്ക് കാപ്പി എന്നിവയെല്ലാം സരസ് മേളയുടെ ഫുഡ് കോര്‍ട്ടില്‍ ഉണ്ട്. ഫുഡ് കോര്‍ട്ടിലെ പച്ചക്കറി വിഭവങ്ങളാണ് ചത്തീസ്ഗഢ്, രാജസ്ഥാന്‍ സ്റ്റാളുകളില്‍ ഉളളത്. എളളുകൊണ്ടുളള ദാല്‍ബാട്ടി ചൂര്‍മ്മ, ഒനിയന്‍ പക്കോട, പാപ്ച്ചി, സലോനി,അനര്‍സ, റൈസ് പപ്പടം, അച്ചാറുകള്‍ തുടങ്ങീ വ്യത്യസ്ത വിഭവങ്ങളാണ് ചത്തീസ്ഗഢുകാരുടെ സ്‌പെഷ്യല്‍. പാലക് പക്കോട, ഉരുളക്കിഴങ്ങും വ്യത്യസ്ത മസാലകളും കൂട്ടിചേര്‍ത്ത് ഉണ്ടാക്കുന്ന ആലു പൊറോട്ട, ചൂര്‍മ എന്നിവയാണ് രാജസ്ഥാന്‍ വിഭവങ്ങള്‍.
ഹൈദ്രാബാദ് ബിരിയാണിയാണ് ആന്ധ്ര സ്‌പെഷ്യല്‍. ചിക്കന്‍,ചെമ്മീന്‍ ബിരിയാണികള്‍, മീന്‍ കട്‌ലറ്റ്, മസാലകള്‍ ചേര്‍ത്ത് റവയില്‍ പൊതിഞ്ഞ് വറുത്തെടുത്ത മീന്‍, ചിക്കന്‍ ഡ്രൈ ഫ്രൈ എന്നിവ ഗോവക്കാരുണ്ടാക്കുമ്പോള്‍, ബട്ട്‌ളി അപ്പം, കിലാഞ്ചി, മുട്ടമാല,കായ്്‌പോള, പിഞ്ഞാണപ്പം എന്നിവയുമായി അമേനി ദ്വീപില്‍ നിന്നുളള ലക്ഷദ്വീപുകാര്‍ തൊട്ട്തന്നെയുണ്ട്. വടപ്പാവ്, പൂരിബാജി, സ്‌പെഷല്‍ ഊണ്‍, ഖീര്‍ എന്നിവയാണ് മഹാരാഷ്ട്രക്കാരുടേത്. അരി റൊട്ടി, ചിക്കന്‍ 65, ബട്ടൂര, ചിക്കന്‍ കടായ്, പാനിപൂരി എന്നിവയുമായി കര്‍ണ്ണാടക സ്‌പെഷലും സരസ് മേളയിലുണ്ട്. ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുളളവിഭവങ്ങളും ഇന്ന് മുതല്‍ ഫുഡ് കോര്‍ട്ടിന്റെ ഭാഗമാകും. കോഴിക്കോട്ടുകാരുടെ മലബാര്‍പുതിയാപ്ലക്കോഴി, അട്ടപ്പാടികാരുടെ സ്‌പെഷല്‍ വനസുന്ദരി ചിക്കന്‍, കിളിക്കൂട്, ജീരകകോഴി എന്നിവയാണ് ഫുഡ് കോര്‍ട്ടിലെ മിന്നും വിഭവങ്ങള്‍. ചൂടിനെ അകറ്റാന്‍ വ്യത്യസ്ത ഫ്രഷ് ജ്യൂസുകളും, ഔഷധ ജ്യൂസുകളും ഫുഡ്‌കോര്‍ട്ടിലുണ്ട്. കുടുംബശ്രീയുടെ കീഴില്‍ നാഷ്ണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനും(എന്‍ആര്‍ഒ) പാചക പരിശീലനം നല്‍കുന്ന ഐഫ്രവുമായി സംയോജിച്ചാണ് ഫുഡ് കോര്‍ട്ട് നടത്തുന്നത്. അയല്‍ സംസ്ഥാനങ്ങളുടെ ഫുഡ് കോര്‍ട്ടിന് മുന്നില്‍ എന്‍ആര്‍ഒ മെന്റര്‍മാര്‍ ഭാഷാ സഹായത്തിനായി എപ്പോഴുമുണ്ട്.
ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി നാല്‍പ്പത്തിയഞ്ചോളം മേശയും മുന്നൂറ്റിപതിയഞ്ച് കസേരകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ വിഭവങ്ങള്‍ രുചിക്കാനായി രാവിലെ മുതല്‍ വലിയ തിരക്കാണ് ഫുഡ്‌കോര്‍ട്ടിന് മുന്നില്‍ അനുഭവപ്പെട്ടത്.
പട്ടുറുമാല്‍ ഫെയിം അര്‍ഷിത കമാലിന്റെ നേതൃത്വത്തില്‍ ഗാനവിരുന്നും, പാലക്കാട് മെഹ്ഫില്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പഴയഗാനങ്ങളെ കോര്‍ത്തിണക്കി മധുരിക്കും ഓര്‍മ്മകളെ ഗാനവിരുന്നും അരങ്ങേറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago