പൂപ്പത്തിചക്ക സംസ്‌കരണ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങി
മാള: പൊയ്യ പൂപ്പത്തിയില്‍ ആഗ്രോ ഇന്‍ഡ്രസ്ട്രീസ് ചക്ക സംസ്‌കരണ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങി. ബജറ്റില്‍ നേരത്തേ വകയിരുത്തിയ തുക ഉപയോഗിച്ചാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്. കടലാസില്‍ ഒതുങ്ങിയ ഒരു ഡസന്‍ വിഭവങ്ങള്‍ ഇതോടെ പുറത്തിറങ്ങും. വിവിധ പഴങ്ങളുടെ സംസ്‌കരണം ഇവിടെ നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണു നടപ്പാക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 2013 ആഗസ്റ്റില്‍ ഫാക്ടറി സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തിയിരുന്നു.
വകുപ്പ് മന്ത്രിയായിരുന്നു ഉദ്ഘാടകന്‍. പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ചക്ക മാത്രമാണു സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നത്. ഇതിനുള്ള യന്ത്ര സംവിധാനങ്ങളെ ഇവിടെയുള്ളൂ . ചക്കയില്‍ നിന്നും ഹലുവയും ജാമും നിര്‍മ്മിച്ചു. ക്രമേണ ചക്ക വരവു നിലച്ചു. താമസിയാതെ പ്രവര്‍ത്തനവും നിലച്ചു. എട്ടു തൊഴിലാളികളാണു ഇവിടെയുള്ളത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. 1997ല്‍ അന്നത്തെ കൃഷി മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലാണു ആഗ്രോ ഇന്‍ഡ്രസ്ട്രീസ് കോര്‍പ്പറേഷന്‍ പഴവര്‍ഗ്ഗ സംസ്‌കരണ ഫാക്ടറിക്കു തറക്കില്ലിട്ടത്. യന്ത്രങ്ങളുടെ അഭാവം, വിവിധ പഴങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള അനുബന്ധ വസ്തുക്കള്‍, ഇവ കൈകാര്യം ചെയ്യുന്നതിനുള്ള തൊഴിലാളികള്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ നിരവധിയായിരുന്നു.
പൂപ്പത്തിയില്‍ ചക്ക സംസ്‌കരണ ഫാക്ടറി വരുന്നതോടെ നിരവധി പേര്‍ക്കു തൊഴിലവസരം ലഭിക്കുമെന്നാണു നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത് . പൊയ്യ പൂപ്പത്തി ചക്ക സംസ്‌കരണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനു സംഘാടക സമിതി രൂപീകരിച്ചു. പൊയ്യ പഞ്ചായത്തു ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്‍ അധ്യക്ഷനായി . അഡ്വ:വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്‌കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് ചക്ക സംസ്‌കരണ ഫാക്ടറിയുടെ ഉദ്ഘാടനം ഏപ്രില്‍ ഏഴിനു രാവിലെ 11 നു കൃഷി വകുപ്പ് മന്ത്രി അഡ്വ:വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, ഡയറക്ടര്‍ ടി.സുരേഷ് ബാബു , മറ്റു ബോര്‍ഡ് മെമ്പര്‍മാര്‍ , പൊയ്യ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു. സംഘാടക സമിതി രൂപീകരണം നടത്തി. ഭാരവാഹികള്‍: അഡ്വ:വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ (രക്ഷാധികാരി), പഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.ആര്‍ സുരേഷ് കുമാര്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."