വിദ്യാഭ്യാസ വായ്പാ ഇളവ്: അട്ടിമറിക്കുന്നതായി ആരോപണം
ഈരാറ്റുപേട്ട: വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ അര്‍ഹരായവര്‍ പുറത്താകുന്നുവെന്ന് പരാതി.
മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രമേ ആനുകൂല്യമുള്ളൂവെന്ന സര്‍ക്കാര്‍ നിബന്ധന മൂലം മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വാട്ടകളില്‍ പ്രവശനം നേടിയ നിരവധിപ്പേര്‍ ഇപ്പോള്‍ സഹായ പദ്ധതിയില്‍ നിന്ന് പുറത്തായിരിക്കുകയാണ് . നിസാര കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകാര്‍ ആനുകൂല്യം നിഷേധിക്കുന്നു. ഈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ആനുകൂല്യത്തിനര്‍ഹരായവരെ പദ്ധതി സംബന്ധമായ കാര്യങ്ങള്‍ അറിയിക്കാനോ ഇടപാടുകാരുടെ സംശയങ്ങള്‍ പരിഹരിക്കാനോ ബാങ്കുകാര്‍ തയാറാവുന്നില്ല.
അര്‍ഹരായവരുടെ വിഹിതം ഒറ്റത്തവണയായി മുന്‍കൂര്‍ അടയ്ക്കണമെന്ന തീരുമാനം അപ്രായോഗികമാണ്. ചില ബാങ്കുകള്‍ തുക അടയ്ക്കാന്‍ മൂന്ന് മാസം സാവകാശം അനുവദിക്കുമ്പോള്‍ മറ്റ് ചില ബാങ്കുകള്‍ ഉടന്‍ അടയ്ക്കണമെന്ന് ശാഠ്യം പിടിക്കുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത ഉടന്‍ പരിഹരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. എസ്.ബി.ഐ, എസ്.ബി.ടി ലയനത്തിന് മുന്‍പ് വായ്പയെടുത്തവരുടെ ഇടപാടുകള്‍ അനിശ്ചിതാവസ്ഥയിലാണ്. ലയനത്തിന് മുന്‍പ് രേഖകള്‍ സ്വകാര്യ ബാങ്ക് ഏജന്‍സിക്ക് കൈമാറിയ എസ്.ബി.ടി ഇടപാടുകാര്‍ക്ക് സഹായത്തിന് അപേക്ഷ നല്‍കാനും സാധിച്ചിട്ടില്ല. ബാങ്ക് ലയനത്തേത്തുടര്‍ന്നുണ്ടായ ഈ പ്രതിസന്ധിക്കും ഉടന്‍ പരിഹാരമുണ്ടാവണം.
കാര്‍ഷിക വായ്പകള്‍ക്ക് നാലും വാഹന വായ്പകള്‍ക്ക് ഒന്‍പതും ശതമാനത്തില്‍ വായ്പ നല്‍കുന്ന ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ഇരട്ടിയിലധികം ഈടാക്കുന്നു. ബാങ്കുകളുടെ ചൂഷണത്തലാണ് പലരും തിരിച്ചടവ് മുടക്കിയത്. ഇത്തരം നിലപാടുകള്‍ക്കെതിരേ ജനകീയ സമരം നടത്താന്‍ വായ്പയെടുത്തവര്‍ നിര്‍ബന്ധിതരാവുന്നുവെന്നുംരക്ഷി താക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."