വയനാടന്‍ മണ്ണില്‍ വേരിറക്കാന്‍ 10 ലക്ഷം തൈകള്‍
കല്‍പ്പറ്റ: കനത്ത വേനലില്‍ വരണ്ട വയനാടന്‍ മണ്ണിന് തണലേകാന്‍ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ നാളെ മണ്ണില്‍ വേരിറക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ ഒന്‍പതിന് മരത്തൈകള്‍ നട്ടുപടിപ്പിച്ചു കൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഒഴുക്ക് നിലച്ച കാട്ടരുവിക്കും വരണ്ടുപോയ പുഴകള്‍ക്കും പുതു ജീവന് നല്കാന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കൊരുമിക്കാമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത 'ഓര്‍മ്മരം' പദ്ധതിയില്‍ സ്വീപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിയമ സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി ആസുത്രണം ചെയ്തത്.
മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വെച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ജില്ലാ ഭരണകൂടം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, എച്ച്.ഡി കോട്ട എം.എല്‍.എ ചിക്ക് മാതു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മൈസൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിമള ശ്യാംസുന്ദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സബ്കലക്ടര്‍ ശീറാം സാംബശിവ റാവു, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴിയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എ.എന്‍ പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, ഷിനു കത്തറയില്, പി.ഡി സജി, ഗ്രാമപഞ്ചായത്തംഗം ജീന ഷാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."