മോഷണക്കുറ്റം ആരോപിച്ച് സ്പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി
ചെന്നൈ: സ്പൈസ് ജെറ്റ് വിമാനകമ്പനിക്കെതിരേ ഗുരുതര പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. തങ്ങളെ നഗ്നരാക്കി പരിശോധന നടത്തുന്നുവെന്നാണ് ഇവര്‍ വിമാനകമ്പനി മാനേജ്മെന്റിന് നല്കിയ പരാതിയില്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പ്രതിഷേധിച്ച് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കുകയും ചെയ്തു.
യാത്രക്കാരില്‍ നിന്ന് ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് നഗ്നരാക്കി പരിശോധന നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നുള്ള രണ്ട് സര്‍വിസുകള്‍ ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ചെന്നൈ വിമാനത്താവളത്തില്‍ പരാതിയുമായി രാവിലെയാണ് എയര്‍ ഹോസ്റ്റസുമാര്‍ സ്പൈസ് ജെറ്റ് അധികൃതര്‍ക്ക് മുന്നിലെത്തിയത്. പ്രശ്നം പരിഹരിക്കാന്‍ തിങ്കളാഴ്ച ഉന്നത തലയോഗം ചേരുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."