നിയമസഭയുടെ വജ്രജൂബിലി ആഘോഷം 24 മുതല്‍
കോഴിക്കോട്: നിയമസഭയുടെ വജ്രജൂബിലി ആഘോഷം കോഴിക്കോട് ജില്ലയില്‍ ഏപ്രില്‍ 24 മുതല്‍ 27 വരെ നടത്താന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം കലക്ടറേറ്റില്‍ നടന്നു. സി.എച്ച് അനുസ്മരണം, നിയമസഭയുടെ ചരിത്രം വെളിപ്പെടുത്തുന്ന പ്രദര്‍ശനം, മാതൃകാ നിയമസഭ, മുന്‍നിയമസഭാംഗങ്ങളെ ആദരിക്കല്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും.
24ന് വൈകീട്ട് കോഴിക്കോട് ടാഗോര്‍ഹാളിലാണ് ഉദ്ഘാടന പരിപാടി. 25 മുതല്‍ ടൗണ്‍ഹാളില്‍ പ്രദര്‍ശനം ഉണ്ടാകും.
അന്നുതന്നെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ മാതൃകാ നിയമസഭ ചേരും. 27ന് ടൗണ്‍ഹാളില്‍ സെമിനാറും സമാപന സമ്മേളനവും നടക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ആലോചനായോഗത്തില്‍ എം.എല്‍.എമാരായ സി.കെ. നാണു, പി.ടി.എ റഹീം, ഡോ.എം.കെ. മുനീര്‍, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."