വയല്‍ക്കിളികളുടെ ദുര്‍വാശി ഉപേക്ഷിക്കണം: സി.വി ശശീന്ദ്രന്
തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തിനെതിരേ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് സി.എം.പി അരവിന്ദാക്ഷന് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ഏറ്റവും കഷ്ടനഷ്ടങ്ങള്‍ കുറഞ്ഞ അലൈന്മെന്റാണ് കീഴാറ്റൂര്‍ വഴിയുളളത്. അവിടെ ഭൂമി നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇതിനു സമ്മതവുമാണ്. നാലു പേര് മാത്രമാണ് വയല്‍ക്കിളികളെന്ന പേരില്‍ സമരം നടത്തുന്നത്. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ ചിലരുടെ ഒത്താശയോടെ നടത്തുന്ന സമരത്തിന്റെ പൊളളത്തരങ്ങള്‍ പുറത്തു വന്നതോടെ വയല്‍ക്കിളികളുടെ ചിറകുകള് നഷ്ടമായിരിക്കുകയാണ്. എതിര്‍പ്പുകള്‍ ഉപേക്ഷിച്ച് വയല്‍ക്കിളികള്‍ ബൈപാസുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സി.എം.പി (അരവിന്ദാക്ഷന് വിഭാഗം) ജില്ലാ സെക്രട്ടറി സി.വി ശശീന്ദ്രന്, സി.കെ നാരായണന്, പി.പി മോഹനന്, മൊടപത്തി ബാലന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."