റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ആര്‍.ഡി.ഒ തിടുക്കപ്പെട്ട് അനുമതി നല്‍കിയതില്‍ ദുരൂഹത
പാലക്കാട് : മലമ്പുഴ അകമലവാരം യുണൈറ്റഡ് പ്ലാന്റേഷന്‍സില്‍ (ഏലാക്ക എസ്റ്റേറ്റ്) നിന്നും റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പാലക്കാട് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ആര്‍.ഡി.ഓ.തിടുക്കപ്പെട്ട് അനുമതി നല്‍കിയതില്‍ ദുരൂഹത. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ ഏമൂര്‍ ഭഗവതി ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കാനിരിക്കെ, ബന്ധപ്പെട്ട ദേവസ്വം എക്‌സികുട്ടീവ് ഓഫിസറോട് കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കാന്‍ പോലും തയ്യാറാവാതെ ആര്‍.ഡി.ഓ ഏകപക്ഷീയമായി മരം മുറിക്കാന്‍ അനുമതി നല്‍കുകുകയായിരുന്നുവത്രെ. 2014 ഏപ്രില്‍ എട്ടിന് ഹൈക്കോടതിയില്‍ നിന്നും നല്‍കിയ ഉത്തരവില്‍ എലാക് എസ്സ്‌റ്റേറ്റിലെ ഭൂവഹകളില്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ നടത്തുന്നതിനും, റീപ്ലാന്റിംഗ് നടത്തുന്നതിനും അധികാരവും അവകാശവുമുണ്ടെന്നാണ് കോടതി പറഞ്ഞിട്ടുള്ളത് . എന്നാല്‍, ഇവിടത്തെ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കോടതിവിധിയില്‍ പറയുന്നില്ലെന്നാണ് ഏമൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നത്.
റീ പ്ലാന്റിങ്ങിനു മാത്രമേ അവകാശമുള്ളൂവെന്നിരിക്കെ മരങ്ങള്‍ മുറിക്കാന്‍ ആര്‍.ഡി.ഓക്ക് അനുമതി നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആര്‍.ഡി.ഓ ഓഫിസിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്ന് ആരോപിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ അധികാരം ദുരുപയോഗം ചെയ്‌തെന്നാരോപിച്ചു സംസ്ഥാന ലാന്‍ഡ് ബോര്‍ഡിനും പരാതി നല്‍കിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
ആര്‍.ഡി.ഓ ഉത്തരവ് നല്‍കിയതിനെ തുടര്‍ന്ന് പാട്ടക്കാര്‍ എസ്റ്റേറ്റിലെ നൂറുകണക്കിന് മരങ്ങള്‍ മുറിച്ച് കടത്തിയതും ഹൈകോടതി ഉത്തരവിന് എതിരാണ് ഇതിനെതിരെ ഐക്യവേദിയും നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ്.
രണ്ടാം തവണമുറിച്ചിട്ട മരങ്ങള്‍ കടത്തുന്നത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടസപ്പെടുത്തിയതോടെ ഗത്യന്തരമില്ലാതെ പാലക്കാട് ആര്‍.ഡി.ഒ മരംമുറി നിര്‍ത്താന്‍ വാക്കാല്‍ ഉത്തരവ് നല്‍കിയെങ്കിലും പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ഡി.വൈ. എസ്.പിയും വെട്ടിയിട്ട മരങ്ങള്‍ കടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആര്‍.ഡി.ഓ മരങ്ങള്‍ വെട്ടിമാറ്റാന്‍ നല്‍കിയ അനുമതി പിന്‍വലിക്കുന്നതുവരെ നിയമയുദ്ധം തുടരാനാണ് ഏമൂര്‍ ഭഗവതി ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."