ഗായത്രി പുഴ കൈയ്യേറി സ്ഥലം മറിച്ചു വില്പന
പല്ലശ്ശന: ഗായത്രി പുഴ കൈയ്യേറി സ്ഥലം മറിച്ചു വില്പന നടത്തിയതിനെതിരേ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ . പുഴ കൈയ്യേറി തെങ്ങ് ,മാവിന് തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുകയും കൈയേറിയ സ്ഥലം മറിച്ചുവില്പന നടക്കുന്നതും വര്‍ധിച്ചിരിക്കുകയാണ്.
മുതലമട, കൊല്ലങ്കോട്, പല്ലശ്ശന ,വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഗായത്രി പുഴ കൈയ്യേറ്റവു സ്ഥലം വില്പനയും നടക്കുന്നത്.കഴിഞ്ഞ രണ്ട് മാസത്തില്‍ മാത്രം 16 സ്ഥലം വില്പനകളാണ് ഗായത്രി പുഴയോരത്ത് നടന്നത്. 150 മീറ്റര്‍ വരെ വീതിയുള്ള പുഴ നിലവില്‍ തോടുപോലെയായ അവസ്ഥയാണ്. സ്ഥലം മറിച്ചുവില്പന നടത്തിയതിനെതിരെ എട്ട് പരാതികളാണ് ചിറ്റൂര്‍ താലൂക്കില്‍ എത്തീയിട്ടുള്ളത്.
ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി കടലാസില്‍ ഒതുങ്ങുമെന്ന അവസ്ഥയാണുള്ളത്. ജില്ലാ സര്‍വേ വകുപ്പ് അധികൃതര്‍ ഗായത്രി പുഴയുടെ വശങ്ങള് അളന്ന് തിട്ടപ്പെടുത്തണമെന്നും അതിര്‍ത്തികളില്‍ ജണ്ടകള്‍ നിര്‍മ്മിക്കുവാന്‍ ഇറിഗേഷന്‍ തദേശ വകുപ്പുകള്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."