HOME
DETAILS
MAL
ഓഖി ദുരിതബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് ചെന്നിത്തല
backup
April 01 2018 | 05:04 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരിതബാധിതരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന ക്രൂരസത്യമാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും 49 കുടുംബങ്ങള്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സഹായം കിട്ടിയത്. തമിഴ്നാട്ടില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരവും 10 ലക്ഷം നിക്ഷേപവുമായി കൊടുത്തപ്പോള്‍ ഇവിടെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയട്ടെ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഫിഷറീസ് മന്ത്രിക്കും സര്‍ക്കാറിനുമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."