HOME
DETAILS

അനധികൃത ചിട്ടി നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം

  
backup
April 01 2018 | 06:04 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

ആലപ്പുഴ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ട്. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതികൂടാതെ മുമ്പന് ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാന്‍ പാടുള്ളതല്ല എന്ന് വ്യവസ്ഥയുണ്ട്.
എന്നാല്‍ ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികള്‍ ഇപ്രകാരം അനുമതി കൂടാതെ പല മോഹനവാഗ്ദാനങ്ങള്‍ നല്‍കി കൊണ്ട് പത്രമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്ര ചിട്ടി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളില്‍ പ്രലോഭിതരായി ജനങ്ങള്‍ വഞ്ചിതരാവരുതെന്നും ഇപ്രകാരമുള്ള വ്യാജച്ചിട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട വിലാസം: ജില്ലാ രജിസ്ട്രാര്‍ ഓഫീസ് ഹെഡ് .പി.ഒ , ആലപ്പുഴ 688001.ഫോണ്‍:04772253257, 9846203286, 9447728325. കേന്ദ്ര ചിട്ടി നിയമത്തിന് അനുബന്ധമായി കേരള ചിറ്റ് ഫണ്ട്‌സ് റൂള്‍ 2012 ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം കേരളത്തില്‍ നിലവില്‍ വന്നിട്ടുള്ളതാണ് . കേരളത്തിലെ ചിട്ടികളുടെയെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത നിയമത്തിന് വിധേയമാണ്. 1982ലെ കേന്ദ്ര ചിട്ടി നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനികള്‍ക്ക് മാത്രമാണ് ചിട്ടി നടത്തുന്നതിനുള്ള മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഈ കമ്പനികള്‍ നടത്തുന്ന ചിട്ടികളുടെ വിശദവിവരങ്ങള്‍ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും വില്ലേജ്, പഞ്ചായത്ത് , മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഓഫീസുകളിലും സഹകരണസംഘങ്ങളുടെ ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago