ന്യൂസിലന്ഡിനെതിരേ ഇംഗ്ലണ്ടിന് ലീഡ്
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയില്‍ കരുത്തോടെ കുതിക്കുന്നു. ഏഴ് വിക്കറ്റുകള്‍ ശേഷിക്കേ ഇംഗ്ലണ്ടിന് മൊത്തം 231 റണ്‍സ് ലീഡായി.
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 307 റണ്‍സില്‍ പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് 278 റണ്‍സില്‍ അവസാനിച്ചു. 29 റണ്‍സിന്റെ നേരിയ ലീഡുമായാണ് ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ ബാറ്റിങ് ആരംഭിച്ചത്. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ട് (30), ഡേവിഡ് മാലന് (19) എന്നിവരാണ് ക്രീസില്‍.
ജെയിംസ് വിന്‍സ് (76), സ്റ്റോണ്‍മന്‍ (60), അലിസ്റ്റര്‍ കുക്ക് (14) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
നേരത്തെ മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം വാട്ലിങ് (85), ഗ്രാന്‍ഡ്ഹോം (72), ടിം സൗത്തി (50) എന്നിവരുടെ അവസരോചിത ബാറ്റിങാണ് ന്യൂസിലന്‍ഡിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ന്യൂസിലന്‍ഡിന് നഷ്ടമായ പത്ത് വിക്കറ്റുകള്‍ ആറെണ്ണം വീഴ്ത്തി സ്റ്റുവര്‍ട്ട് ബ്രോഡും നാലെണ്ണം പിഴുത് ആന്‍ഡേഴ്സനും പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."