13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു; വയോധിക അറസ്റ്റില്‍
ഓച്ചിറ: കൊല്ലം ജില്ലയിലെ ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം അനധികൃതമായി കച്ചവടം നടത്തിയ വയോധിക അറസ്റ്റിലായി. സിറ്റി പൊലിസ് കമ്മീഷണര്‍ എസ്. ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി ക്ലാപ്പന പ്രയാര്‍ സുനില്‍ ഭവനില്‍ സുരേന്ദ്രന്റെ ഭാര്യ ശാന്ത(61) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ലിറ്ററോളം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പൊലിസ് പിടിച്ചെടുത്തു.പൊലിസിനെ നിരീക്ഷിക്കാനും ഒളിപ്പിക്കാനും പ്രത്യേക സംവിധാനമുള്ള ഇവര്‍ വീടിനടുത്തുള്ള പുരയിടങ്ങളില്‍ കുഴിയെടുത്ത് കവറിട്ട് മൂടിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവരെ പിടികൂടിയിട്ടും മദ്യം ലഭിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. കൊല്ലം, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ നിരവധി അനധികൃത കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും പൊലിസ് അറിയിച്ചു.
കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഷിഹാബുദീന്‍, ഓച്ചിറ എസ്.ഐ മഹേഷ് പിള്ള, എസ്.ഐ ഗിരീഷ്, ഷാഡോ എസ.്‌ഐ വിപിന്‍ കുമാര്‍, എസ്.സി.പി.ഒ സന്തോഷ്, ഷാഡോ പൊലിസുകാരായ നന്ദ കുമാര്‍, ഹരിലാല്‍ ,സജു, സീനു, രിപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."