യു.എ.ഇ തൊഴില്‍വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന താല്‍ക്കാലികമായി പിന്‍വലിച്ചു
ദുബൈ: യു.എ.ഇയില്‍ വിദേശികള്‍ക്ക് തൊഴില്‍വിസയ്ക്ക് അപേക്ഷിക്കുന്നതിനു സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം താല്‍ക്കാലികമായി പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കിയതായി യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ തടയുക, പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടില്‍നിന്നു സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിയമം നടപ്പാക്കിയത്. അതതുരാജ്യങ്ങളിലെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തിയ സ്വഭാവസര്‍ട്ടിഫിക്കറ്റാണു തൊഴില്‍വിസയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഈ നിയമം പിന്‍വലിച്ച ഉത്തരവ് എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും കാലതാമസവും പ്രവാസികള്‍ക്ക് ഏറെ ദുരിതമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."