HOME
DETAILS

വ്യാപാരയുദ്ധം മൂര്‍ച്ഛിക്കുന്നു ;128 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന തീരുവ ചുമത്തി

  
backup
April 03 2018 | 01:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%bf



ബെയ്ജിങ്: അമേരിക്കയുടെ വ്യാപാരയുദ്ധത്തിനു തിരിച്ചടിയുമായി ചൈന. തങ്ങളുടെ ചരക്കുകള്‍ക്ക് തീരുവ വര്‍ധിപ്പിച്ച യു.എസ് നടപടിക്ക് ചൈനീസ് സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കി. 128 യു.എസ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തി. 120 ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനവും എട്ട് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവും തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത്.
അമേരിക്കയില്‍നിന്നുള്ള മൂന്ന് ബില്യന്‍ ഡോളറിന്റെ ഇറക്കുമതി ചരക്കുകളെയാണു തീരുവ ബാധിക്കുക. പുതുക്കിയ തീരുവ ഇന്നലെ പ്രാബല്യത്തില്‍ വന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അമേരിക്കയുടെ പുതിയ തീരുവ കാരണം വന്ന നഷ്ടം നികത്താനുമായാണു തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വ്യാപാരയുദ്ധത്തിനു തുടക്കമിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിക്കു വന്ന നഷ്ടം അംഗീകരിക്കില്ലെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം വന്‍ തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചൈനയെയാണു കൂടുതല്‍ ബാധിച്ചത്. വ്യാപാരയുദ്ധം നല്ലതാണെന്നും അങ്ങനെയൊരു യുദ്ധമുണ്ടായാല്‍ അമേരിക്കയ്ക്കു ജയം എളുപ്പമാണെന്നും അന്ന് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
പന്നി, ഇറച്ചി, പഴവര്‍ഗങ്ങള്‍, ഉരുക്കു പൈപ്പുകള്‍ തുടങ്ങിയ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കാണു ചൈന തീരുവ ഏര്‍പ്പെടുത്തിയത്. പത്തു ദിവസങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ പുതിയ തീരുവ ഇന്നലെയാണു പ്രഖ്യാപിച്ചത്. തങ്ങളുടെ ചരക്കുകള്‍ക്കു തീരുവ വര്‍ധിപ്പിച്ച യു.എസ് നടപടിക്കു തിരിച്ചടിയായാണു നടപടിയെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 50 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന കൂടുതല്‍ ചൈനീസ് ചരക്കുകള്‍ക്ക് തീരുവ വര്‍ധിപ്പിക്കാനും അമേരിക്ക നീക്കം നടത്തുന്നുണ്ട്. ചൈനയുടെ വ്യോമയാന സാങ്കേതികവിദ്യ, മറ്റു സാങ്കേതികരംഗം, യന്ത്രവ്യവസായം എന്നിവയെ നേരിട്ടു ബാധിക്കുന്ന നടപടിക്കാണു നീക്കം നടക്കുന്നത്.
മുന്‍ നടപടിയില്‍നിന്നു വ്യത്യസ്തമായി പദ്ധതി അവതരിപ്പിച്ച് ഒരു മാസത്തിനകം ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും തീരുവ നടപ്പാക്കുകയെന്നാണ് അറിയുന്നത്. ലോകത്തെ ഏറ്റവും ശക്തമായ രണ്ട് സാമ്പത്തിക ശക്തികള്‍ക്കിടയില്‍ പുതിയൊരു വ്യാപാരയുദ്ധത്തിലേക്കു പുതിയ സംഭവങ്ങള്‍ നയിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago