സ്മാര്‍ട്ട് മീറ്റര്‍: ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി
മുക്കം: വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്റര്‍ വീടുകളില്‍ സ്ഥാപിക്കുന്ന നടപടിയുമായി ബാര്‍ഡ് മുന്നോട്ട് വന്നത്.ഇതിനെതിരേ വ്യാപക പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് കെ.എസ്.ഇ.ബി വിശദീകരണവുമായി രംഗത്തെത്തിയത്.
രാജ്യത്തെ വൈദ്യുത സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഊര്‍ജക്ഷമതയോടെയുള്ള വൈദ്യുതി വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഉദയ് 'പദ്ധതിയുടെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 2015ലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതോടെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട്‌ചെന്ന് മീറ്റര്‍ റീഡിങ്ങെടുക്കുന്ന രീതി അവസാനിക്കും.
വൈദ്യുതി ബില്‍ എസ്.എം.എസ് വഴിയോ ഓണ്‍ലൈന്‍ വഴിയോ ഉപഭോക്താവിന് ലഭിക്കും. വൈദ്യുതി മോഷണമടക്കമുള്ള കാര്യങ്ങള്‍ ഇതുവഴി തടയാനാകുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സ്മാര്‍ട്ട് മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി ഉപയോഗ രീതി വിശദമായി മനസിലാക്കാനും കഴിയും.
ബില്‍ തയാറാക്കാനുള്ള സമയക്രമം ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മാസം, ദ്വൈമാസം എന്ന രീതിയില്‍ മാറ്റാനും സ്മാര്‍ട്ട് മീറ്ററില്‍ സൗകര്യമുണ്ട്.
ഇപ്പോള്‍ പ്രതിമാസം 500 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും എല്‍.ടി-4 വിഭാഗത്തിലെ വ്യാവസായിക ഉപഭോക്താക്കള്‍ക്കും ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി) താരിഫ് ആണ് ബാധകം. സ്മാര്‍ട്ട് മീറ്റര്‍ വരുന്നതോടെ മുഴുവന്‍ ഉപഭോക്താക്കളും ടി.ഒ.ഡി താരിഫ് നല്‍കേണ്ടി വരും.
സ്മാര്‍ട്ട് മീറ്ററില്‍ പ്രീപെയ്ഡ് സംവിധാനത്തോടൊപ്പം പിന്നീട് പണമടയ്ക്കുന്ന സംവിധാനവും (പോസ്റ്റ് പെയ്ഡ്) ഉണ്ടാകും. ഇതില്‍ ഏത് വേണമെങ്കിലും ഉപഭോക്താവിനു തിരഞ്ഞെടുക്കാം. ഈ രണ്ട് സംവിധാനത്തിലും ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയിട്ടും പണം അടയ്ക്കാത്ത സാഹചര്യത്തില്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയുള്ളു എന്നും ബോര്‍ഡ് അറിയിച്ചു. കേടായ മീറ്റര്‍ മാറ്റുന്നതുമായും മീറ്റര്‍ വാടക ഈടാക്കുന്നതുമായും ബന്ധപ്പെട്ട് ഇപ്പോഴുള്ള നിയമങ്ങളില്‍ മാറ്റമുണ്ടാകില്ല. ഇതുവഴി വൈദ്യുത ഉപഭോഗത്തിന്റെ നിരക്ക് അപ്പോള്‍തന്നെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലും ഉപഭോക്താവിനും അറിയാന്‍ സാധിക്കും.
സംയോജിത ഊര്‍ജ വികസന പദ്ധതി (ഐ.പി.ഡി.എസ്) അനുസരിച്ച് സംസ്ഥാനത്തെ 63 പട്ടണങ്ങളില്‍ പ്രതിമാസം 200 യൂനിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന അഞ്ച് ലക്ഷം ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ പിക്കുന്നതിന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 241 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് നടപ്പിലാക്കുമ്പോള്‍ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ വിവിധ തൊഴിലാളി സംഘടനകളും ജീവനക്കാരും ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."