പുഷ്‌പോത്സവത്തിന്റെ പേരില്‍ ബാണാസുരയില്‍ ടിക്കറ്റ് നിരക്ക് ഇരട്ടി
പടിഞ്ഞാറത്തറ: ബാണാസുരഡാം ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന ചാര്‍ജ് ഇരട്ടിയാക്കി. നേരത്തെ 30 രൂപയുണ്ടായിരുന്ന പ്രവേശനഫീസാണ് 60 രൂപയാക്കി ഉയര്‍ത്തിയത്.
ബാണാസുരഡാം റിസര്‍വ്വൊയറിനോട് ചേര്‍ന്ന് ഇന്നലെ മുതല്‍ ആരംഭിച്ച പുഷ്‌പോത്സവത്തിന്റെ പേരിലാണ് ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശന ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടൂറിസംകേന്ദ്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ പുഷ്‌പോത്സവം സന്ദര്‍ശിക്കുന്നില്ലെങ്കിലും വര്‍ധിച്ച നിരക്ക് തന്നെ നല്‍കണം.
പുഷ്‌പോത്സവം മാത്രം കാണാനായി എത്തിയാലും 60 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ കുട്ടികള്‍ക്ക് 15 രൂപാ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇന്നലെ മുതല്‍ 30 രൂപയാക്കി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പുഷ്‌പോത്സവ സ്ഥലത്ത് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
ആകര്‍ഷണ ഇനങ്ങളെല്ലാം വരും ദിവസങ്ങളില്‍ മാത്രമെ എത്തിച്ചേരുകയുള്ളു. കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്കും തുടങ്ങിയിട്ടില്ല. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പ്രത്യേക ടിക്കറ്റ് വേറെയും എടുക്കണം. വാണിജ്യ സ്റ്റാളുകളെല്ലാം കാലിയായി ഇട്ടിരിക്കുകയാണ്.
ഫുഡ്‌ഫെസ്റ്റിവെല്‍, കലാപരിപാടികള്‍ തുടങ്ങിയവയും ആരംഭിച്ചിട്ടില്ല. എല്ലാദിവസവും പ്രത്യേക സ്‌റ്റേജ് പരിപാടികളുണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. പുഷ്‌പോത്സവത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി സ്വകാര്യ നഴ്‌സറിയുമായി പങ്കിട്ടാണ് ഹൈഡല്‍ കേന്ദ്രം പുഷ്‌പോത്സവം സംഘടിപ്പിച്ചത്.
എന്നാല്‍ നിര്‍ബ്ബന്ധപൂര്‍വം പുഷ്‌പോത്സവത്തിന്റെ ടിക്കറ്റ് സന്ദര്‍ശകരെ അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ് നിലവില്‍ കേന്ദ്രം സ്വീകരിച്ചു വരുന്നത്.
സാധാരാണയായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ശരാശരി 3000 പേങ്കെിലും നിത്യവും ഡാം സന്ദര്‍ശിക്കാനെത്താറുണ്ട്. ഈ വര്‍ഷം കുറുവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിയന്ത്രണമുള്ളതിനാല്‍ സഞ്ചാരികളുടെ എണ്ണം ഇതിലും വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെയെത്തുന്ന സഞ്ചാരികളെ വേണ്ടത്ര സൗകര്യങ്ങളൊന്നുമൊരുക്കാതെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഹൈഡല്‍ കേന്ദ്രം ചെയ്യുന്നതെന്ന് പരാതി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."