തൊഴിലാളി പണിമുടക്ക് പൂര്‍ണം
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമദേഭഗതിക്കെതിരെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയില്‍ പൂര്‍ണം.
സര്‍ക്കാര്‍ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. റോഡിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്ന് പൊലിസ് അറിയിച്ചു. പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ വിട്ടയച്ചു. വൈകിട്ടോടെ കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഓടി. കെ.എസ്.ആര്.ടി.സിയും സര്‍വിസ് നടത്തിയില്ല.
ഇന്നലെ രാത്രി പത്തോടെയാണ് കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ചരക്കുലോറിയടക്കമുള്ള വാഹനങ്ങള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ തടഞ്ഞു. അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ ബി.എം.എസ് ഒഴികെയുള്ള വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."