ദലിത് പ്രക്ഷോഭത്തിനു പിന്നില്‍ മായാവതിയെന്ന് യു.പി പൊലിസ്; ബി.എസ്.പി മുന്‍ എം.എല്‍.എ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദലിത് പ്രക്ഷോഭത്തില്‍ മായാവതിക്ക് പങ്കുണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് പൊലിസ്. ബി.എസ്.പി മുന്‍ എം.എല്‍.എയായ യോഗേഷ് വര്‍മ മുഖ്യ ഗൂഢാലോചനയിലുണ്ടെന്നാണ് പൊലിസിന്റെ ആരോപണം. മീററ്റിലെ ഹസ്തിനപുര്‍ എംഎല്‍എയായിരുന്നയെ യോഗേഷിനെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന് മായാവതി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭത്തിനി
ടെ യു.പിയില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തിരുന്നു.
ദലിത് വിഭാഗക്കാര്‍ നടത്തിയ ഭാരത് ബന്ദില്‍ അഞ്ചു സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റായിരുന്നു പ്രധാന സംഘര്‍ഷമേഖല. മീററ്റിലും മുസഫര്‍പൂരിലുമായി രണ്ടു പേര്‍ മരിച്ചു. നാല്‍പ്പത്തിയഞ്ചോളം പൊലിസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 200 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മീററ്റിലേക്കും ആഗ്ര, ഹാപുര്‍ എന്നിവിടങ്ങളലേക്കും അയച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിന് എല്ലാ സ്വാതന്ത്ര്യവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസുകാര്‍ക്കു നല്‍കിയിരുന്നു. പ്രതിഷേധക്കാരില്‍ ഇരുന്നൂറിലധികം പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു. അറസ്റ്റിലായ യോഗേഷ് ശര്‍മയ്‌ക്കെതിരെ കൊലപാതക ശ്രമമടക്കം ഒട്ടേറെ കേസുകള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പട്ടികജാതി/വര്‍ഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെയായിരുന്നു ദലിതര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."