എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സമസ്തയില്‍ ചേര്‍ന്നു
സീതാംഗോളി: കാന്തപുരം വിഭാഗത്തിന്റെ തെറ്റായ രാഷ്ട്രിയ നിലപാടില്‍ പ്രതിഷേധിച്ചു പുത്തിഗെ പഞ്ചായത്തിലെ മുക്കാരിക്കണ്ടംപ്രദേശത്തെ പതിനഞ്ചോളം എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ രാജി വച്ച് സമസ്തയില്‍ ചേര്‍ന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാന്തപുരം കാണിച്ച കപട രാഷ്ട്രീയ നിലപാട് തിരിച്ചറിഞ്ഞ ആളുകളാണ് സമസ്തയ്ക്കൊപ്പം അണിനിരന്നത്. സീതാംഗോളിയില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. ഖാസിം ഫൈസി അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുല്‍ റസാക്ക് എം.എല്‍.എ, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലുദ് നിസാമി, എം.അബ്ദുല്ല മുഗു, ഹാരീസ് ദാരിമി ബെദിര, സുബൈര്‍ നിസാമി, സലാം ഫൈസി പേരാല്‍, ഇസ്മായീല്‍ ഹാജീ പേരാല്‍, റഫീഖ്ദാരിമി, ഇല്യാസ് ഹുദവി, അബ്ദുല്‍ റഹിമാന്‍ ഹാജി, അബ്ദുല്ല മുക്കാരിക്കണ്ടംതുടങ്ങിയവര് സംബന്ധിച്ചു. സമസ്തയിലേക്ക് ചേര്‍ന്ന് എസ്.എസ്.എഫ് പ്രവര്‍ത്തകരായ അബ്ദുല്‍ റഹിമാന്‍, അബൂബകര്‍ സിദ്ധിക്ക്, മുഹമ്മദ് സിറാജ്, അബ്ദുല്‍ ഹക്കീം, അഹ്മദ് സവാദ്, മുനീര്‍, ഹനീഫ്, റിഫാഈ, ഇബ്രാഹിം ഖലീല്‍, ഹൈദര്‍, ഇബ്രാഹിം, അബ്ദുല്റഹിമാന് തുടങ്ങിയവര്ക്ക്സ്വീകരണവുമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."