തിരിഞ്ഞു നോക്കാനാളില്ല; പൊതുകിണറ്റില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു
കാസര്‍കോട്: നഗര ഹൃദയത്തിലെ കിണര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി. നഗരത്തിലെ പുതിയ ബസ്സ്റ്റാന്റ് യാര്‍ഡില്‍ ഒരു കാലത്ത് നിറഞ്ഞ ജലസ്രോതസായിരുന്ന കിണറാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. ബസ്സ്റ്റാന്റ് കെട്ടിടത്തിലെയും പരിസരത്തെ കെട്ടിടങ്ങളിലെയും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചിരുന്ന കിണര്‍ നിലവില്‍ കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളി നികത്തിയ അവസ്ഥയിലാണ്.20 കോലിലധികം ആഴമുണ്ടായിരുന്ന ഈ കിണറില്‍ കടുത്ത വേനലിലും നല്ല ജല സമൃദ്ധമായിരുന്നു. സമീപ കടകളിലുള്ളവര്‍ കുഴല്‍ കിണറിലേക്ക് മാറിയതോടെ അധികൃതര്‍ കിണര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ബസ്സ്റ്റാന്റിനകത്തെയും, പുറം ഭാഗത്തുമുള്ള കെട്ടിടങ്ങളിലെ കടകളില്‍ നിന്നും മാലിന്യങ്ങള്‍ കിണറിലേക്ക് തള്ളാന്‍ തുടങ്ങി. കിണര്‍ മാലിന്യം കൊണ്ട് മൂടി കളയുമ്പോഴും നഗരസഭാ അധികൃതര്‍ക്ക് ഇത് കണ്ട ഭാവം പോലുമില്ല. അധികൃതരുടെ അനാസ്ഥ കാരണം കിണര്‍ മാലിന്യത്താല്‍ നിറയുകയായിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ തള്ളുന്നതിന് പുറമെ മാലിന്യങ്ങള്‍ ഇവിടെ കത്തിക്കുന്ന അവസ്ഥയും ഉണ്ട്. പ്രതിദിനം നൂറു കണക്കിന് യാത്രക്കാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും,കര്‍ണാടകയിലേക്കും പോകുന്നതിനു വേണ്ടിയെത്തുന്ന നഗരത്തിലെ പ്രധാന ബസ്സ്റ്റാന്റില്‍ വിഷ വായു ശ്വസിച്ച് ബസ് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. മാലിന്യം തള്ളി കിണര്‍ നിറക്കുന്നതിന് മുമ്പ് നഗരസഭാ അധികൃതര്‍ ഇടപെട്ടിരുന്നെങ്കില്‍ കടുത്ത വേനലില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന സമയങ്ങളില്‍ കിണര്‍ ഉപകരിക്കുമായിരുന്നു. എന്നാല്‍ പ്രതിദിനം യഥേഷ്ടം മാലിന്യം തള്ളുമ്പോഴും നഗരസഭാ അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."