കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് കടലില്‍ മുങ്ങിപ്പോയെന്ന് അഭ്യൂഹം
ചാവക്കാട്: കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ആരും കാണാതെ കരയില്‍ കയറി തീരം വിട്ടു. കടലില്‍ മുങ്ങിപ്പോയെന്ന് കരുതി നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുലില്‍ താമസസ്ഥലത്ത് നിന്നും യുവാവിനെ പൊക്കി. ചാവക്കാട്ടെ ഒരുവസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ തമിഴ്‌നാട് ദിണ്ഡി വനം സ്വദേശി സുനില്‍ കുമാറാണ് കഥാ നായകന്‍. ഇന്നലെ രാത്രി 7 30 നാണ് കൂട്ടുകാരുമൊത്ത് ബ്‌ളാങ്ങാട് ബീച്ചിലെത്തിയത്. ഇവര്‍കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ സുനില്‍ കുമാര്‍ ആരോടും പറയാതെ കടലില്‍ നിന്നും കയറുകയായിരുന്നു. രാത്രി ആയതിനാല്‍ സുഹൃത്തുക്കളും ഇയാള്‍ കരക്കു കയറുന്നത് അറിഞ്ഞില്ല.
പിന്നീട് ഷര്‍ട്ട് ഇടാതെ ഓട്ടോ വിളിച്ചു ചാവക്കാട് ചേറ്റുവ റോഡിലുള്ള താമസസ്ഥലത്തേക്ക് പോരുകയായിരുന്നു. കടലില്‍ സുനിലിനെ കാണാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ ആശങ്കയിലായി. ആള്‍ തിരയില്‍പ്പെട്ടന്ന് അഭ്യൂഹം പരന്നു. നാട്ടുകാര്‍ തടിച്ചു കൂടി. ചാവക്കാട് പൊലിസിലും, കോസ്റ്റല്‍ പൊലിസിലും വിവരമറിയിച്ചു. പൊലിസ് കടപ്പുറത്തെത്തി. കോസ്റ്റല്‍ എസ്.ഐ പോള്‍സന്റെ നേതൃത്വത്തില്‍ സ്പീഡ് ബോട്ടും കടലിലേക്ക് ഇറങ്ങി. ഇതിനിടെ ഷര്‍ട്ടിടാത്ത ഒരാള്‍ ഒട്ടോയില്‍ പോയതായി വിവരം ലഭിച്ചു. തുടര്‍ന്നാണ് താമസസ്ഥലത്ത് തിരക്കിയത്.റൂമില്‍ നോക്കിയപ്പോള്‍ സുനില്‍ കുമാര്‍ കുളികഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പിന്നീട് പൊലിസ് സുനിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും പറയാതെ പോയതിനെ കുറിച്ച് മറുപടിയൊന്നും ഇല്ലായിരുന്നു.വിവരമറിഞ്ഞ തോടെ തീരദേശത്തെ ആശങ്ക നിന്നു കോസ്റ്റല്‍ പൊലിസ് തിരിച്ചു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."