HOME
DETAILS

കാറ്റില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു

  
backup
April 03 2018 | 06:04 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d

 

കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി കോതമംഗലത്ത് പുന്നേക്കാടിനു സമീപം വീട് തകര്‍ന്നു. വീട്ടുടമ തലനാരിഴക്ക് പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിനു കാരണം വനം വകുപ്പിന്റെ അനാസ്ഥയെന്നാണ് ആരോപണം.
പുന്നേക്കാട്, വെള്ളംകെട്ട്ചാലില്‍ താമസിക്കുന്ന കൈതപ്പാറ ഏലിയാസിന്റെ വീടാണ് തകര്‍ന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള അഞ്ചോളം മരങ്ങളാണ് കാറ്റത്ത് കടപുഴകി കൂലിപ്പണിക്കാരനായ ഏലിയാസിന്റ വീടിനു മേല്‍ വീണത്.
പുന്നേക്കാടുള്ള മാഞ്ചിയം പ്ലാന്റേഷനിലെ മരങ്ങള്‍ വെട്ടി നീക്കുന്ന ജോലികള്‍ നടന്നുവരികയാണ്. ഏലിയാസിന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ചു നീക്കാതെ മറ്റ് മരങ്ങള്‍ മുറിച്ചു നീക്കിയതിനാല്‍ ഈ മരങ്ങള്‍ക്ക് എളുപ്പത്തില്‍ കാറ്റ് പിടിക്കുകയും തുടര്‍ന്ന് കടപുഴകുകയുമായിരുന്നു.
വെള്ളംകെട്ട്ചാല്‍ എന്ന ഈ പ്രദേശത്ത് 11 ഓളം വീടുകളാണ് ഉള്ളത്. ഈ വീടുകളുടെ സമീപത്തെല്ലാം മാഞ്ചിയം മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്നുണ്ട്. ഇവ ഏതു നിമിഷവും കടപുഴകി മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
ഏലിയാസിന്റെ വീടിന്റെ മുന്‍വശം ഭൂതത്താന്‍കെട്ട് ഡാമിന്റെ വെള്ളം കയറി കിടക്കുന്ന സ്ഥലവും പുറകില്‍ വനം വകുപ്പിന്റെ മാഞ്ചിയം പ്ലാന്റേഷനുമാണ് ഉള്ളത്. തലമുറകളായി ഇവിടെ താമസിച്ചു വരുന്ന ഏലിയാസിന് ഇതുവരെ കൈവശരേഖ പോലും അധികൃതര്‍ നല്‍കിയിട്ടില്ല.
പുറമ്പോക്കില്‍ ഭാര്യ ഷീജയോടൊപ്പം കഴിയുന്ന ഏലിയാസിന് വീട് തകര്‍ന്നതോടെ കിടപ്പാടം തേടി അലയേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. വീട് തകര്‍ന്നതിന് നഷ്ടപരിഹാരവും സ്ഥലത്തിന് കൈവശരേഖയും ലഭിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഏലിയാസ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago