വെടിയേറ്റ് മരിച്ചാലും രണ്ടാംകിട ജീവിതം വേണ്ട
ഒരു സുപ്രീം കോടതി വിധിക്കെതിരേ എന്ന നിലയില്‍ മാത്രം ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭത്തെ കാണാന്‍ കഴിയില്ല. തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അതീവ ഉല്‍ക്കണ്ഠയിലാണ് രാജ്യത്തെ ദലിത് ജനവിഭാഗങ്ങള്‍. ദലിത് പീഡന വിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഒരു കോടതി ഇടപെടല്‍ ഉണ്ടായത് ഇന്നു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ആസൂത്രിത നീക്കം കൊണ്ടാണെന്ന് അവര്‍ കരുതുന്നു. ഗുജറാത്ത് (ഉന) മഹാരാഷ്ട്ര (ബീമ കൊറഗാവ്) തുടങ്ങി രാജ്യത്ത് പല ഭാഗങ്ങളിലും ഉണ്ടായ അതിക്രമങ്ങള്‍ ബി.ജെ.പിയുടെ ദലിത് വിരുദ്ധമുഖം തുറന്നുകാട്ടാന്‍ ഇടയായിട്ടുണ്ട്.
വര്‍ണാശ്രമ ധര്‍മ വ്യവസ്ഥക്കെതിരേ, തൊട്ടുകൂടായ്മക്കെതിരേ കറാച്ചി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കിയതിന്റെ പേരില്‍ ദേശീയ പ്രസ്ഥാനത്തില്‍ നിന്നു വിഘടിച്ചു പോയ രാഷ്ട്രീയ ഹിന്ദുത്വമാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന തിരിച്ചറിവ് ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ട്.
മതേതര ഭരണഘടന മാറ്റി മനുവാദത്തെ സ്ഥാപിക്കാനുള്ള ഗൂഢശ്രമവും അവര്‍ തിരിച്ചറിയുന്നു. മണ്ഡല്‍ കമ്മീഷന്‍ കാലത്ത് ഉയര്‍ന്നുവന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഊര്‍ജമാണ് ബി.ജെ.പിയെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതെന്നും അവര്‍ക്കറിയാം. മോദി അധികാരത്തില്‍ വന്നതോടെ ശവക്കുഴിയില്‍ നിന്ന് എഴുന്നേറ്റു വന്ന ജീര്‍ണ ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ ഉന്മാദ നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുരോഗമന സാംസ്‌കാരിക സംഘങ്ങളും ദലിത് ജനവിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. കോര്‍പറേറ്റ് മൂലധന വാഴ്ചക്കും അതിന്റെ നടത്തിപ്പുകാരായ ആര്‍.എസ്.എസിനും എതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ദലിത് രോഷവുമായി കണ്ണി ചേര്‍ക്കണം.
പിറന്ന രാജ്യത്ത് രണ്ടാംകിട ജീവിതവുമായി മുന്നോട്ടു പോകാന്‍ ഒരു ജനതയും ഇനി തയ്യാറായി എന്നു വരില്ല; നെഞ്ചില്‍ വെടിയേറ്റ് മരിച്ചാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."