ബഹിരാകാശ മേഖലയില്‍ ഗവേഷണം: അമേരിക്കന്‍ കമ്പനികളുമായി ധാരണയിലെത്തി
റിയാദ്: ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് സഊദി അറേബ്യ അമേരിക്കന്‍ കമ്പനികളുമായി ധാരണയിലെത്തി. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ധാരണയിലെത്തിയത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത വിമാന, റോക്കറ്റ് നിര്‍മാണ കമ്പനികളായ വിര്‍ജിന്‍ ഗലാക്റ്റിക്, മൊജാവി എയര്‍ ആന്‍ഡ് സ്പെയ്സസ് പോര്‍ട്ട് എന്നിവിടങ്ങളില്‍ കിരീടാവകാശി സന്ദര്‍ശനം നടത്തിയിരുന്നു. വിര്‍ജിന്‍ ഗലാക്റ്റിന്റെ മൊഹാവി മരുഭൂമിയിലെ സെന്ററിലെത്തിയ കിരീടാവകാശി വിര്‍ജിന്‍ അറ്റ്ലാന്റിക് ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്ഡ്സറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനിയുടെ ഉല്പന്നങ്ങള് വാങ്ങുന്നതിനും സഊദിയിലെ യുവതീ, യുവാക്കള്‍ക്ക് വിമാനം, റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കാനും ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കിരീടാവകാശിയുടെ മേല്‍നോട്ടത്തില്‍ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ റിച്ചാര്‍ഡ് ബ്രാന്ഡ്സര് പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."